
ഇന്ത്യൻ ഐഫോൺ ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാനുള്ള ഒരുപാട് കിടിലൻ ഫീച്ചറുകൾ ഇതിലുണ്ട്
iPhone യൂസേഴ്സിന് iOS 18.4 അടുത്ത മാസം പുറത്തിറക്കുകയാണ്
ഇന്ത്യൻ ഇംഗ്ലീഷിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത
iPhone യൂസേഴ്സിന് iOS 18.4 അടുത്ത മാസം പുറത്തിറക്കുകയാണ്. ഏപ്രിൽ 2025-ൽ ആപ്പിളിന്റെ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് എത്തും. ഇന്ത്യൻ ഐഫോൺ ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാനുള്ള ഒരുപാട് കിടിലൻ ഫീച്ചറുകൾ ഇതിലുണ്ട്. ആപ്പിളിന്റെ എഐ ഫീച്ചറായ ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ടും ഈ അപ്ഡേറ്റിൽ ലഭിക്കുന്നതാണ്.
വരാനിരിക്കുന്ന ഐഒഎസ് 18.4 അപ്ഡേറ്റിൽ എന്തെല്ലാം ഫീച്ചറുകളാണ് ഉൾപ്പെടുത്തുക എന്നത് നോക്കാം.
iOS 18.4 അപ്ഡേറ്റ്
iOS 18.4 നിലവിൽ ബീറ്റ പരീക്ഷണത്തിലാണ്. 2025 ഏപ്രിലിൽ ആപ്പിളിന്റെ പുതിയ അപ്ഡേറ്റ് പുറത്തിറങ്ങും. ഇന്ത്യയിലുള്ളവർ ഉൾപ്പെടെ ഐഫോൺ ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് കൊണ്ടുവരുന്ന പുതിയ ഫീച്ചറുകളിതാ…
iOS 18.4: ആപ്പിൾ ഇന്റലിജൻസ്
ഐഒഎസ് 18.4-നൊപ്പം ആപ്പിൾ പുറത്തിറക്കുന്ന ശ്രദ്ധേയമായ ഫീച്ചറാണ് ആപ്പിൾ ഇന്റലിജൻസ്. ഇന്ത്യൻ ഇംഗ്ലീഷിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. AI-പവർഡ് Siri-യും Priority Notifications പോലുള്ള മറ്റ് AI-അധിഷ്ഠിത ഫീച്ചറുകളും ഇതിലുണ്ടാകും. നിങ്ങളുടെ ലോക്ക് സ്‌ക്രീനിലെ ഏറ്റവും പ്രധാനപ്പെട്ട അലേർട്ടുകൾ ഹൈലൈറ്റ് ചെയ്യാൻ AI ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും.
AI ഫീച്ചറുകൾ ഇപ്പോൾ ഇന്ത്യൻ ഉച്ചാരണങ്ങളും സ്ലാങ്ങുകളും നന്നായി മനസ്സിലാക്കുകയും അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യും.
സിരി അപ്ഗ്രേഡ്
ആപ്പിൾ ടൈപ്പ് ടു സിരി ഫീച്ചറുകൾ ഇതിലുണ്ടാകും. സിരി റിയാക്റ്റ് ചെയ്യുമ്പോൾ കീബോർഡ് പ്രവർത്തിക്കുന്നു.
iOS പ്രൈവസി, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ
ഐഫോണുകളുടെ സെക്യൂരിറ്റി മെച്ചപ്പെടുത്തുന്നതിനായി iOS 18.4 സെക്യൂരിറ്റി അപ്‌ഡേറ്റുകളും കൊണ്ടുവരുന്നു. ക്യാമറ ഓണായിരിക്കുമ്പോൾ കാണിക്കുന്ന പ്രൈവസി സെക്യൂരിറ്റി ഡോട്ടുകളും, പാസ്‌വേഡ് ആപ്പ് അപ്‌ഡേറ്റുമെല്ലാം ഇതിൽ ലഭിക്കും. ഉദാഹരണത്തിന് ഓൺലൈൻ സെക്യൂരിറ്റി ഉറപ്പാക്കുന്ന ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഇതിലുണ്ടാകും.
ഇമോജികൾ- emojis
കണ്ണുകൾക്ക് താഴെ ബാഗുകളുള്ള ഫേസ്, ഫിംഗർപ്രിന്റ്, ലീഫ് ലെസ് ട്രീ, റൂട്ട് വെജിറ്റെബിൾ തുടങ്ങി ഏഴ് പുതിയ ഇമോജികളുടെ അപ്‌ഡേറ്റ് ഇതിലുണ്ടാകും.
iPhone 15 Pro-യിൽ വിഷ്വൽ ഇന്റലിജൻസ്
ഐഫോൺ 15 പ്രോ മോഡലുകളിൽ ആപ്പിൾ വിഷ്വൽ ഇന്റലിജൻസ് ഫീച്ചർ പുറത്തിറക്കും. ഫോട്ടോകൾ വിശകലനം ചെയ്യുന്നതിനും ഫോട്ടോകളിലെ വസ്തുക്കൾ, വാചകം അല്ലെങ്കിൽ ലാൻഡ്‌മാർക്കുകൾ തിരിച്ചറിയാനും വിഷ്വൽ ഇന്റലിജൻസ് ഫീച്ചർ സഹായിക്കും.
ആപ്പിൾ ഇന്റലിജൻസ് ഇന്ത്യൻ ഇംഗ്ലീഷിനെ പിന്തുണയ്ക്കുന്നതോടെ പ്രാദേശിക ഭാഷകൾ എന്നിവ നന്നായി തിരിച്ചറിയുന്നതിന് വിഷ്വൽ ഇന്റലിജൻസും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
കസ്റ്റമൈസേഷൻ ഫീച്ചറുകൾ
കസ്റ്റമൈസേഷൻ ഇഷ്ടപ്പെടുന്ന വരിക്കാർക്ക് ഏപ്രിലിൽ വരുന്ന ഐഒഎസ് 18.4 അപ്‌ഡേറ്റ് വളരെ ഇഷ്ടപ്പെടും. സെല്ലുലാർ, വൈ-ഫൈ സിഗ്നലിനായി പുതിയ കൺട്രോൾ സെന്റർ ടോഗിളുകൾ ഇതിൽ ചേർക്കും. നിറം മാറുന്ന റീഡിസൈൻ ചെയ്ത ബ്രൈറ്റ്‌നെസ്, സൗണ്ട് സ്ലൈഡറുകൾ എന്നിവയും ഇതിൽ ചേർക്കുന്നു.
ഇതിൽ ആംബിയന്റ് മ്യൂസിക് ഫീച്ചറും പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റിലൂടെ ആപ്പിൾ പുറത്തിറക്കും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile