6799 രൂപയ്ക്ക് 5 ഇഞ്ച് എച്ച്.ഡി ഫോണുമായി ഇന്റക്സ്

6799 രൂപയ്ക്ക് 5 ഇഞ്ച് എച്ച്.ഡി ഫോണുമായി ഇന്റക്സ്
HIGHLIGHTS

അക്വാ ക്രിസ്റ്റൽ എന്ന ഫോണിന്റെ അപ്ഗ്രേഡഡ് വെർഷനായ അക്വാ ക്രിസ്റ്റൽ പ്ലസ് എന്ന2 ജിബി റാമുള്ള 4 ജി ഫോണാണ് ഇന്റക്സ് പുറത്തിയത്

ഈ വർഷം ഫെബ്രുവരിയിൽ  അക്വാ ശ്രേണിയിൽ ഇന്റക്സ് പുറത്തിറക്കിയ 'ഇന്റക്സ് അക്വാ ക്രിസ്റ്റൽ' എന്ന സ്മാർട്ട് ഫോണിന്റെ നവീകരിച്ച മോഡൽ കമ്പനി വിപണിയിലെത്തിച്ചു. 'ഇന്റക്സ് അക്വാ ക്രിസ്റ്റൽ പ്ലസ്' എന്ന 5 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയ 4 ജി ഫോണാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്.

1280 X 720 പിക്സൽ റെസലൂഷൻ നൽകുന്ന എച്ച്. ഡി സ്ക്രീനോട് കൂടിയ ഫോണിന് 1.2 ജിഗാഹെട്സ് വേഗത നൽകുന്ന മീഡിയാടെക് MT6737 പ്രോസസറാണ് കരുത്ത് പകരുന്നത്. ഡ്യുവൽടോൺ എൽ.ഇ.ഡി ഫ്ലാഷോട് കൂടിയ 13 മെഗാപിക്സൽ പ്രധാന ക്യാമറായാണ് ഫോണിനുള്ളത്.

5 മെഗാപിക്സൽ സെൽഫി ഷൂട്ടറോട് കൂടിയ ഫോണിന് 2100 എം.എ.എച്ച് ബാറ്ററിയാണുള്ളത്. ആൻഡ്രോയ്ഡ് 7.0 നൗഗട്ട് ഒ .എസിൽ പ്രവർത്തിക്കുന്ന 'ഇന്റക്സ് അക്വാ ക്രിസ്റ്റൽ പ്ലസ്' സ്മാർട്ട്ഫോണിന് 2 ജിബി റാമും 16 ജിബി ആന്തരിക സംഭരണ ശേഷിയുമുണ്ട്. രണ്ട് സിമ്മുകൾ ഉപയോഗിക്കാവുന്ന ഫോണിന് VoLTE പിന്തുണയുമുണ്ട്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo