നല്ല വെളിച്ചം നൽകുന്ന സെൽഫി ഫ്‌ളാഷോടെയാണ് അക്വാ സെൽഫി അവതരിപ്പിച്ചിരിക്കുന്നത്
ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ നിർമാതാക്കളായ ഇന്റെക്‌സ് സെൽഫിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു മോഡൽ വിപണിയിലെത്തിച്ചു. അക്വാ ശ്രേണിയിൽ വിപണിയിലെത്തിച്ച ഈ ഫോണിന് അക്വാ സെൽഫി എന്നാണ് പേര്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ചിരിക്കുന്ന ഫോൺ 6,649 രൂപയ്ക്ക് വാങ്ങാനാകും.
5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ളേയുമായി എത്തുന്ന ഫോണിന് 1.3 ജിഗാ ഹെട്സ് വേഗത നൽകുന്ന SC9832A സ്പ്രെഡ്ട്രം പ്രോസസറാണുള്ളത്. ആൻഡ്രോയ്ഡ് നൗഗട്ട് 7.0 ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 3,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാനുള്ളത്. 2 ജിബി റാമും 16 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമായി വിപണിയിലെത്തിയ ഈ ഫോൺ മികച്ച വെളിച്ചം നൽകുന്ന സെൽഫി ഫ്‌ളാഷോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
5 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറിനൊപ്പം 8 മെഗാപിക്സൽ പ്രധാന ക്യാമറയും ഇന്റക്‌സ് അക്വാ സെൽഫിയിലുണ്ട്. 4G കണക്റ്റിവിറ്റിക്കൊപ്പം VoLTE പിന്തുണയുമുള്ള ഈ ഫോൺ ഏറെ താമസിയാതെ ലഭ്യമായിത്തുടങ്ങും.