ടിക്ക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചതിനു പിന്നാലെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ച ടിക്ക് ടോക്ക് ഉപഭോക്താക്കൾക്ക് ഒരു ആശ്വാസമായാണ് ഇൻസ്റ്റാഗ്രാം റീൽസ് എത്തിയിരുന്നത് .എന്നാൽ ഇന്ന് ഇൻസ്റ്റാഗ്രാം റീൽസ് ടിക്ക് ടോക്കിനെക്കാളും ഏറെ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം .കോടിക്കണക്കിനു ആളുകളാണ് ഇൻസ്റ്റാഗ്രാം ഇപ്പോൾ ഉപയോഗിക്കുന്നത് .
എന്നാൽ ടിക്ക് ടോക്ക് വഴി പണം സംബാധിച്ചവർക്ക് ഇവിടെയും അവസരം ലഭിക്കുന്നുണ്ട്.ഇൻസ്റ്റാഗ്രാം റീൽസ് വഴിയും ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കുവാൻ സാധിക്കുന്നതാണ് .60 സെക്കന്റ് വരെയാണ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ സമയപരിധി നൽകിയിരിക്കുന്നത് .നേരെത്തെ ഇത് 30 സെക്കന്റ് വരെ മാത്രമായിരുന്നു .
എന്നാൽ ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് പേയ്മെന്റ് സംവിധാനം ഇപ്പോൾ നൽകുന്നില്ല .പിന്നെ റീൽസ് വഴി പണം സമ്പാദിക്കുന്നതിനു ഒരുവഴിയാണ് പ്രൊമോഷണൽ വിഡിയോകൾ .നിങ്ങൾക്ക് ലക്ഷകണക്കിന് ഫോള്ളോവെർസ് ഉണ്ടെങ്കിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം റീൽസ് വിഡിയോകൾക്ക് മികച്ച വ്യൂസ് ഒക്കെ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രൊമോഷൻ വിഡിയോകൾ ചെയ്യുവാനുള്ള അവസരങ്ങൾ യൂട്യൂബിൽ ഉള്ളത് പോലെ ഇവിടെയും സാധിക്കുന്നതാണ് .
ഫേസ് ബുക്ക് ,യൂട്യൂബ് എന്നി പ്ലാറ്റ് ഫോമുകളിൽ ഇത്തരത്തിൽ പ്രൊമോഷൻ വിഡിയോകളും കണ്ടെന്റുകളും ചെയ്തു പണം സമ്പാദിക്കുവാൻ സാധിക്കുന്നുണ്ട് .എന്നാൽ മികച്ച റീച്ചും ,ഫോള്ളോവെഴ്‌സും ഉള്ള ചാനലുകൾക്കും കൂടാതെ വ്യക്തികൾക്കും മാത്രമാണ് ഇത്തരത്തിൽ പെയ്ഡ് പ്രൊമോഷൻ ലഭിക്കുന്നത് .ഇൻസ്റ്റാഗ്രാമിലൂടെയും ഇത്തരത്തിൽ പെയ്ഡ് പ്രൊമോഷനുകൾ ലഭിക്കുന്നുണ്ട് .