ഫേസ്ബുക്കിന്റെ കിഴിലുള്ള ഇൻസ്റ്റഗ്രാമിൽ നിന്നും ഫിൻലൻഡിൽ നിന്നുള്ള ജാനി എന്ന ഈ പത്തുവയസ്സുകാരന്‍ നേടിയത് 6.6 ലക്ഷം രൂപയാണ്. ഫേസ്ബുക്കിന്‍റെ സുരക്ഷാപിഴവുകൾ ചൂണ്ടിക്കാണിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന ‘ബഗ് ബൗണ്ടി’ പദ്ധതിയി വഴിയാണ് ജാനി ഈ തുക നേടിയത്. ബഗ് ബൗണ്ടി’ പരിപാടിയില്‍ ഏറ്റവും കുറവ് പ്രായത്തില്‍ വലിയ തുക നേടിയെടുത്തു എന്ന റെക്കോഡിന് ഉടമയായാണിപ്പോൾ ജാനി.
ഇൻസ്റ്റഗ്രാമിൽ അംഗമാകാതെ തന്നെ, അതിലേ ഫോട്ടോകള്‍ക്ക് വരുന്ന കമന്‍റുകളും ഫോട്ടോ ക്യാപ്ഷനുകളും നീക്കം ചെയ്യാന്‍ സാധിക്കും എന്നാണ് ഈ പത്തുവയസുകാരന്‍ കണ്ടെത്തിയത്. ജസ്റ്റിൻ ബീബറുടെ കമന്‍റ് പോലും എനിക്ക് ഈ വഴി മായ്ച്ചു കളയാനാകുമായിരുന്നു, എന്ന് ജാനി ഒരു ഫിനീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.