ആദ്യത്തെ ഇന്ററാക്ടീവ് കാർഡുകളുമായി ഇൻഡസ്ഇൻഡ് ബാങ്ക്

ആദ്യത്തെ ഇന്ററാക്ടീവ് കാർഡുകളുമായി ഇൻഡസ്ഇൻഡ് ബാങ്ക്
HIGHLIGHTS

പുതു വർഷത്തിൽ പുതിയ ഓപ്‌ഷനുകളുമായി ബാങ്കുകൾ എത്തുന്നു

 

ഈ മാസം അവസാനം വരെയാണ് നമ്മളുടെ പഴയ ചിപ്പ് ഇല്ലാത്ത കാർഡുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .ഈ കാർഡുകൾ നിങ്ങൾക്ക് ബാങ്കുകൾ വഴി മാറുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇതാ പുതിയ ബട്ടൺ കാർഡുകളുമായി Indusind ബാങ്കുകൾ ഇപ്പോൾ എത്തിക്കഴിഞ്ഞു .വിളവിൽ Indusind ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നത് .മൂന്നു ബട്ടണുകളാണ് ഇതിൽ നൽകിയിരിക്കുന്നത് .EMI ,റിവാർഡ്‌സ് ,ക്രെഡിറ്റ് എന്നി ബട്ടണുകളാണിത് .നിങ്ങൾക്ക് ഉപയോഗം അനുസരിച്ചു ഈ  ബട്ടണുകൾ  പ്രെസ്സ് ചെയ്യാവുന്നതാണ് .ഉദാഹരണത്തിന് ഒരു സ്മാർട്ട് ഫോൺ EMI ൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് അതിൽ നൽകിയിരിക്കുന്ന EMI ബട്ടൺ പ്രസ് ചെയ്തതിനു ശേഷം വാങ്ങിക്കുകയാന്നെങ്കിൽ അത് EMI ൽ കൺവേർട്ട് ആകുന്നതാണ് .ഉടൻ തന്നെ മറ്റു ബാങ്കുകളും പുതിയ അപ്പ്ഡേഷനുകളുമായി എത്തുന്നതാണ് .

ജനുവരി 1 മുതൽ സ്ട്രിപ്പ് ATM കാർഡുകൾ ഉപയോഗിക്കുവാൻ സാധിക്കുകയില്ല

പുതിയ നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് എത്തുന്നു .2019 ജനുവരി ഒന്ന് മുതലാണ് പുതിയ നിയന്ത്രണങ്ങൾ എത്തുന്നത് .ജനുവരി 1 മുതൽ ഉപഭോതാക്കൾക്ക് സ്ട്രിപ്പ് ATM കാർഡുകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയില്ല .അതിനു കാരണം കഴിഞ്ഞ മാസങ്ങളിലെ കണക്കനുസരിച്ചു ഏകദേശം 99 കോടിയ്ക്ക് അടുത്തു ആളുകളാണ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് .ഇത്തരത്തിൽ ഉപയോഗിക്കുന്നതിൽ 75 ശതമാനം മാത്രമേ ചിപ്പ് ഉപയോഗിച്ചുള്ള കാർഡുകൾ ഉപയോഗിക്കുന്നുള്ളു .ഇതിനു തടയിടാൻവേണ്ടിയാണ് ജനുവരി 1 മുതൽ പുതിയ നിയമം കൊണ്ടുവരുന്നത് .ഡെബിറ്റ് കാർഡുകളും അതുപോലെ ക്രെഡിറ്റ് കാർഡുകളും ഇത്തരത്തിൽ ഉപയോഗിക്കുവാൻ സാധിക്കുകയില്ല .സുരക്ഷ രക്ഷ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു നിയമം ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത് .

പുതിയ കാർഡുകൾ ഉപഭോതാക്കൾക്ക് സൗജന്യമായി ബാങ്കുകളിൽ നിന്നും ലഭിക്കുന്നതാണ് .ഡിസംബർ 31 കഴിഞ്ഞാൽ ചിപ്പുകൾ ഉള്ള കാർഡുകൾ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .SBI ഉപഭോതാക്കൾക്ക് ഓൺലൈൻ വഴിയും കാർഡുകൾ മാറ്റുവാൻ സാധിക്കുന്നതാണ് .ഇ.എം.വി. ക്ലോണിങ്, സ്കിമ്മിങ് തുടിയ വൻകിട തട്ടിപ്പുകളിൽ നിന്നും രക്ഷനേടുന്നതിനും ഇത് ഒരുപരിധിവരെ സഹായകമാകുന്നു .നിങ്ങളുടെ കാർഡുകൾ ഇത്തരത്തിൽ ആണെങ്കിൽ  ഉടൻ തന്നെ പഴയ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ മാറ്റുവാൻ ബാങ്കിൽ സന്ദർശിക്കുക .ഇതിന്നായി പ്രതേക ചാർജുകൾ ഒന്നും തന്നെ ഇടാക്കുന്നതല്ല

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo