ഗുജറാജ്ത്തിൽ നടന്ന ഇലക്ഷൻന്റെ റിസൾട്ട് വരുന്നത് മുൻകൂട്ടിയാണ് ഇപ്പോൾ സെൻസെക്സ് മുറിയിരിക്കുന്നത് .എന്നാൽ 850 പോയിന്റ് വരെ ഇടിഞ്ഞ ഓഹരി വിപണി ഇപ്പോൾ ഗുജറാത്തിൽ ബിജെപിയുടെ മുന്നേറ്റത്തിൽ വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .
ശക്തമായ മത്സരം കാഴ്ചവച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നേറിയതാണ് ഓഹരി വിപണിയെ കുത്തനെ നിലംപതിപ്പിച്ചത് .എന്നാൽ കഴിഞ്ഞ വാരത്തിലെ ഓഹരി വിപണി സെന്‍സെക്സ് 33,462.97 പോയിന്റിലും നിഫ്റ്റി 10,333.25 പോയിന്റിലുമായിരുന്നു.
ഗുജറാത്ത് ഇലക്ഷൻ റിസൾട്ട് വന്നതിനു ശേഷം മാത്രമേ കൃത്യമായ ഓഹരി വിപണിയുടെ കണക്കു പുറത്തു വിടുകയുള്ളു .എന്നാൽ ഇപ്പോൾ ഇത് ഡോളറിനെയും ബാധിച്ചിരിക്കുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞിരുന്നത് .ഡോളറും ഇന്ത്യൻ രൂപയും ആയിട്ടുള്ള വിനമയം കുറഞ്ഞതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
എന്നാൽ ഗുജറാത്തിൽ ബിജെപി 100 നു മുകളിൽ നില മെച്ചപ്പെടുത്തിയപ്പോൾ സെന്‍സെക്സും നിഫ്റ്റിയും മുന്നിൽ എത്തി എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.