IRCTC Down: തത്ക്കാൽ ബുക്കിങ് സമയത്ത് Indian Railway സൈറ്റ് പണിയിലായി

Updated on 26-Dec-2024
HIGHLIGHTS

Indian Railway-യുടെ ഇ-ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ് IRCTC

ഐആർസിടിസി മൊബൈൽ ആപ്പും വെബ്സൈറ്റും താൽക്കാലികമായി പ്രവർത്തനം നിലച്ചു

Tatkal ടിക്കറ്റ് ബുക്കിങ് സമയത്താണ് ആപ്പും, സൈറ്റും പണി കൊടുത്തത്

IRCTC Down: ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിങ് സൈറ്റ് IRCTC പണിയായി. അതും Tatkal ടിക്കറ്റ് ബുക്കിങ് സമയത്താണ് ആപ്പും, സൈറ്റും പണി കൊടുത്തത്.

Indian Railway-യുടെ ഇ-ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ് IRCTC. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ എന്നാണ് ഐആർസിടിസിയുടെ മുഴുവൻ പേര്. ഡിസംബർ 26 വ്യാഴാഴ്ച രാവിലെ ഐആർസിടിസി മൊബൈൽ ആപ്പും വെബ്സൈറ്റും താൽക്കാലികമായി പ്രവർത്തനം നിലച്ചു.

irctc down

IRCTC Down: അപ്ഡേറ്റ്

എന്താണ് സൈറ്റിന് സംഭവിച്ചത് എന്നതിൽ ഐആർസിടിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈറ്റ് തുറക്കുമ്പോൾ മെയിന്റനൻസ് പ്രവർത്തനം കാരണം പ്രവർത്തനം നടത്താൻ കഴിയുന്നില്ല എന്നാണ് കാണിക്കുന്നത്. ഒരു മണിക്കൂറിലേറെയായി സൈറ്റ് ഇതേ അവസ്ഥയിൽ തുടരുകയാണ്.

കേന്ദ്രത്തിനെ വിമർശിച്ച് യാത്രക്കാർ

ഐആർസിടിസി സൈറ്റ് പ്രവർത്തനം നിലച്ചതോടെ വ്യാപക വിമർശനമാണ് അധികൃതർക്ക് നേരെ ഉയരുന്നത്. തത്ക്കാൽ ബുക്കിങ് സമയത്ത് തന്നെ എന്താണിങ്ങനെ ടെക്നിക്കൽ പ്രശ്നം വരുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് ഇരട്ടി വിലയിൽ 11 മണിക്ക് പ്രീമിയം തത്ക്കാൽ എടുക്കേണ്ട അവസ്ഥയുണ്ടാക്കുന്നു.

Read More: 2025 Plan: Jio New Year സ്പെഷ്യൽ 200 ദിവസത്തേക്ക്, 2,150 രൂപയുടെ Shopping കൂപ്പണുകളും Free

കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് എതിരെയും വ്യാപക വിമർശനമാണ് ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്. സാധാരണക്കാരുടെ പണം പിഴിയാനാണോ തൽക്കാൽ സമയത്ത് സൈറ്റ് പ്രവർത്തനരഹിതമാക്കിയതാണോ എന്നാണ് ചോദിക്കുന്നത്. റെയിൽവേ അധികൃതർ സൈറ്റ് ഡൌണായതിൽ പ്രതികരണം ഇതുവരെയും നൽകിയിട്ടില്ല.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :