വാട്ട്സ് ആപ്പിന് വമ്പൻ തിരിച്ചടി ;പുതിയ പോളിസിയ്ക്ക് എതിരെ നടപടി
വാട്ട്സ് ആപ്പിന്റെ പുതിയ പോളിസിയ്ക്ക് എതിരെ ഇതാ ഇന്ത്യൻ ഗവന്മേന്റ്റ്
പോളിസി ഉടനെ തന്നെ പിൻ വലിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു
വാട്ടസ് ആപ്പിന്റെ പുതിയ പോളിസിയ്ക്ക് എതിരെ ഇന്ത്യ ഒട്ടാകെ വ്യാപകമായി പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും പുതിയ നടപടികൾ എത്തിയിരിക്കുന്നു .ഉടനെ തന്നെ പുതിയ പോളിസികൾ പിൻ വലിക്കണമെന്നും ഇല്ലെങ്കിൽ ലീഗൽ നടപടികൾ സ്വീകരിക്കും എന്നുമാണ് ഇപ്പോൾ മിനിസ്ട്രി ഓഫ് ഇലട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്ക്നോളജിയുടെ ഭാഗത്തു നിന്നും അറിയിച്ചിരിക്കുന്നത് .
വാട്ട്സ് ആപ്പ് അടുത്ത 7 ദിവസത്തിനുള്ളിൽ മിനിസ്ട്രിയുടെ നോട്ടീസിന് മറുപടി നൽകണം .അല്ലാത്തപക്ഷം ലീഗൽ നടപടികൾ നേരിടേണ്ടിവരും എന്നുമാണ് അറിയിച്ചിരിക്കുന്നത് .
വാട്ട്സ് ആപ്പിൽ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് വോയ്‌സ് ക്ലിപ്പുകൾ വളരെ വേഗത്തിൽ കേൾക്കുവാൻ കഴിയുന്ന അപ്പ്‌ഡേഷനുകളാണ് .
അതായത് നിങ്ങൾക്ക് ഇപ്പോൾ ഒരു വോയ്‌സ് മെസേജ് എത്തിയെങ്കിൽ അത് സാധാരണ നിങ്ങൾ കേൾക്കുന്നതിനേക്കാൾ കുറച്ചും കൂടി വേഗത കൂട്ടി കേൾക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പ് ആൻഡ്രോയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു .