Viക്ക് പിന്തുണ നൽകാൻ കേന്ദ്രം; ജിയോ, എയർടെൽ ആധിപത്യം കുറയ്ക്കാനോ?

Updated on 06-Apr-2023
HIGHLIGHTS

ടെലിക്കോം രംഗത്ത് മാറ്റങ്ങൾ തീരുമാനിക്കുന്നത് ജിയോയും എയർടെല്ലും ആണ്

കുറഞ്ഞ താരിഫ് നിരക്കാണ് ടെലികോം രംഗത്തെ പ്രതിസന്ധിയിലാക്കുന്നത്

വിഐ ഇല്ലാതാകുന്നത് ഡിജിറ്റൽവൽക്കരണ ശ്രമങ്ങൾക്ക് തിരിച്ചടിയാകും

ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഉപയോക്താക്കളിൽനിന്ന് ലാഭം നേടാൻ സാധിക്കുന്ന കമ്പനികൾ ഉണ്ടെങ്കിൽ അ‌ത് ജിയോ(Jio)യും എയർടെലും(Airtel) മാത്രമാണ്. ടെലിക്കോം രംഗത്ത് ഇപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളിൽ നിർണായകമാകുന്നതും ഈ രണ്ട് കമ്പനികളുടെനയും നിലപാടുകളും താത്പര്യങ്ങളുമാണ്. 5ജി ആരംഭിക്കാൻ കഴിയാത്തും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും വിഐ(Vi)യുടെ പ്രസക്തി നഷ്ടമാക്കി.

വിഐ(Vi)യുടെ ഓഫറുകൾക്കു വേണ്ടത്ര സേവനങ്ങൾ നൽകുന്നില്ല

പുതിയതായി വരിക്കാരെ ചേർക്കാനും 5ജി സേവനങ്ങളും ശക്തമായ ബ്രോഡ്ബാൻഡ് സേവനങ്ങളും നൽകാൻ സാധിക്കുന്നത് ജിയോ(Jio)യ്ക്കും എയർടെലി(Airtel)നും മാത്രമാണ്. മികച്ച മൂല്യമുള്ള സേവനങ്ങൾ നൽകുന്നുണ്ട് എങ്കിലും നിലവിലെ അ‌വസ്ഥ മെച്ചപ്പെടുത്താൻ വിഐ(Vi)യുടെ ഓഫറുകൾക്കു സാധിക്കുന്നില്ല. ജിയോയ്ക്കും എയർടെലിനും ടെലിക്കോം രംഗത്ത് കുറച്ചെങ്കിലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞത് വിഐക്കാണ്.

ജിയോയുടെയും എയർടെലിന്റെയും ആധിപത്യം

എന്നാൽ വിഐ(Vi)യു​ടെ ശക്തി ക്ഷയിച്ചതോടെ ജിയോയും എയർടെലും നിശ്ചയിക്കുന്നിടത്ത് കാര്യങ്ങൾ നിൽക്കും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇന്ത്യൻ ടെലിക്കോം മേഖലയിൽ താരിഫ് വർധന ​വൈകിയാൽ വിഐ(Vi)ക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല അ‌ത് ജിയോ(Jio)യുടെയും എയർടെലി(Airtel) ന്റെയും ആധിപത്യത്തിന് ഇന്ത്യൻ ടെലിക്കോം മേഖലയിൽ സ്ഥാപിക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സുസ്ഥിരമായ വരുമാനം നേടാൻ കഴിയാത്തത് എല്ലാ ടെലിക്കോം കമ്പനികളുടെയും സാമ്പത്തിക സ്ഥിരതയെ ബാധിച്ചിട്ടുണ്ട്. ജിയോ(Jio)യ്ക്ക് മാത്രമാണ് കാര്യമായ പ്രതിസന്ധിയില്ലാത്തത്. കുറഞ്ഞ താരിഫ് നിരക്കാണ് കമ്പനികളുടെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. നിരക്ക് കൂട്ടണമെന്ന കാര്യത്തിൽ എയർടെലിനും വിഐ(Vi)ക്കും ഒരേ സ്വരമാണ്. എന്നാൽ ജിയോ(Jio)യും എയർടെലും(Airtel) നിരക്ക് കൂട്ടാതെ വിഐക്ക് നിരക്ക് ഉയർത്താൻ സാധിക്കില്ല.

നിരക്ക് വർധന അ‌നിവാര്യമാണ് എയർടെല്ലും വിഐയും

നിരക്ക് വർധന അ‌നിവാര്യമാണ് എന്ന് എയർടെൽ(Airtel)സിഇഒ ഇ​തിനോടകം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജിയോ(Jio) നിരക്കുവർധന സംബന്ധിച്ച യാതൊരു പ്രതികരണത്തിനും തയാറല്ല. ജിയോ (Jio) നിരക്ക് ഉയർത്താൻ തയാറാകാത്തതിനാൽ എയർടെലിനും പ്രത്യക്ഷത്തിൽ ഒരു നിരക്ക് വർധന പ്രഖ്യാപിക്കാൻ സാധിക്കില്ല. ഈ രണ്ട് കമ്പനികളും നിരക്കുയർത്താതെ വിഐ(Vi)ക്കും തീരുമാനം പ്രഖ്യാപിക്കാൻ കഴിയില്ല.

Viക്ക് ആവശ്യമായ പിന്തുണ നൽകാൻ കേന്ദ്രസർക്കാർ

ഇപ്പോൾ വിഐ(Vi)യുടെ ഏറ്റവും വലിയ ഓഹരി ഉടമ സർക്കാരാണ്. വിഐയുടെ നിയമപരമായ കുടിശ്ശികകൾ കേന്ദ്രത്തിനുള്ള ഇക്വിറ്റിയായി മാറ്റിയപ്പോൾ 2023 ഫെബ്രുവരിയിൽ വിഐ(Vi)യുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്ര സർക്കാർ മാറുകയായിരുന്നു. വിഐ (Vi)ഇല്ലാതാകുന്നത് ഇന്ത്യയുടെ ഡിജിറ്റൽ വൽക്കരണ ശ്രമങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുമെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. വിഐയുടെ പതനം സമ്പദ് വ്യവസ്ഥയ്ക്ക് ഉൾപ്പെടെ തിരിച്ചടിയാകും. അ‌തിനാൽ വിഐ(Vi)ക്ക് ആവശ്യമായ പിന്തുണ നൽകാൻ കേന്ദ്രസർക്കാർ മുന്നോട്ടു വരുമെന്ന് ഒരുവിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 5G സേവനങ്ങൾ അ‌വതരിപ്പിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി വിഐ പരമാവധി ശ്രമങ്ങൾ നടത്തിവരികയാണ്. 5G അ‌വതരിപ്പിക്കാനായാൽ ഒരു തിരിച്ചുവരവ് സാധ്യമാണ് എന്നാണ് കമ്പനി വിശ്വസിക്കുന്നത്

Connect On :