കാർഷിക രംഗത്തെ സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും കർഷകരിലേക്ക് എത്തിക്കുന്നതിന് ChatGPTയുമായി കേന്ദ്രം. ഇന്ന് ലോകമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ചാറ്റ്ജിപിറ്റി അധിഷ്ഠിതമായ വാട്സ്ആപ്പ് ചാറ്റ്ബോട്ട് സംവിധാനമാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്.
വിവിധ സർക്കാർ പദ്ധതികളെ കുറിച്ച് അറിയാൻ രാജ്യത്ത കർഷകരെ സഹായിക്കുന്നതിന് ചാറ്റ്ജിപിറ്റിയിൽ പ്രവർത്തിക്കുന്ന WhatsApp ചാറ്റ്ബോട്ട് സഹായിക്കുമെന്നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം (MeitY) പ്രതീക്ഷിക്കുന്നത്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സഹായിക്കുന്ന ഈ പുതിയ സാങ്കേതിക വിദ്യയ്ക്ക് മുകളിലാണ് ഇപ്പോൾ ഇന്ത്യൻ ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
MeitY നിലവിൽ ഓപ്പൺAIയായ ചാറ്റ്ജിപിറ്റി നൽകുന്ന WhatsApp ചാറ്റ്ബോട്ടിന്റെ പരീക്ഷണത്തിലാണ്. ഈ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് വോയ്‌സ് നോട്ടുകൾ വഴി ചോദ്യം ചോദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് പറയുന്നു. സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാൻ അറിയാത്ത ഇന്ത്യയിലെ നിരവധി കർഷകർക്കും ChatGPT സഹായകമാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഒരു സുഹൃത്തിനോട് ചോദിച്ചറിയുന്ന പോലെ എല്ലാ Government Schemeകളും കർഷകർക്ക് ഇതിലൂടെ വിശദമായി മനസിലാക്കാം.
അതായത്, Googleൽ എന്തെങ്കിലും സെർച്ച് ചെയ്യുമ്പോൾ മറുപടിയായി ലിങ്കുകളോ വെബ്സൈറ്റുകളോ നൽകുന്നതിൽ നിന്ന് വ്യത്യസ്തമായി ആവശ്യമായ മറുപടി അപഗ്രഥിച്ച് നൽകുന്ന ChatGPTയുടെ ശൈലി WhatsApp Chatbotലും ലഭിക്കുന്നതായിരിക്കും.
എന്നിരുന്നാലും, ChatGPT നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ആശ്രയിക്കുന്നത്. അതിനാൽ ചാറ്റ്ജിപിറ്റിയിൽ പ്രാദേശിക ഭാഷകൾക്കുള്ള പിന്തുണ പരിമിതമായതിനാൽ ഇന്ത്യയിൽ വാട്സ്ആപ്പ് ചാറ്റ്ബോട്ട് ആരംഭിക്കുന്നതിന് ഇനിയും സമയമെടുത്തേക്കും. എങ്കിലും ഭാവിയിൽ ഇംഗ്ലീഷിന് പുറമെ, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, മറാഠി, ബംഗാളി, കന്നഡ, ഒഡിയ, അസമീസ് എന്നിവയുൾപ്പെടെ 12 ഭാഷകളിൽ ChatGPT അധിഷ്ഠിതമായ WhatsApp Chatbot പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ കൂടുതൽ ഭാഷകൾക്ക് പിന്തുണ നൽകും.