Unique ID number: SPAM കോളുകൾക്ക് തടയിണയിടാൻ കേന്ദ്രം, 14 അക്ക നമ്പർ ഐഡി ഇനി നിർബന്ധം!

Unique ID number: SPAM കോളുകൾക്ക് തടയിണയിടാൻ കേന്ദ്രം, 14 അക്ക നമ്പർ ഐഡി ഇനി നിർബന്ധം!
HIGHLIGHTS

സൈബർ തട്ടിപ്പുകൾ തടയുന്നതിന് കേന്ദ്രം Unique ID number കൊണ്ടുവരുന്നു

ഈ വർഷം അവസാനത്തോടെ യൂണിക്ക് ഐഡി നമ്പർ രീതി നടപ്പിലാക്കും

ഏത് സിം കാർഡ് ആക്ടീവാണെന്നതും ആളുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയാനാകും

Mobile phone ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നമ്പർ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. സൈബർ തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് Unique ID number നൽകാനായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. ഫോൺ കണക്ഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ അടങ്ങുന്ന ഈ യൂണിക്ക് നമ്പറിലൂടെ ഒരാൾക്ക് എത്ര SIM കാർഡുണ്ടാകുമെന്നതിൽ വ്യക്തമായ ധാരണ ലഭിക്കും. ഇതുവഴി ഏതെങ്കിലുമൊരു ഫോൺ നമ്പർ തട്ടിപ്പിൽ ഉൾപ്പെട്ടാൽ ആളെ കണ്ടെത്താനും സാധിക്കും.

Unique ID-യിൽ എന്തെല്ലാം?

ഒരു ഉപയോക്താവിന്റെ കൈവശമുള്ള ഫോണുകളുടെയും സിം കാർഡുകളുടെയും എണ്ണം ഈ ഐഡി നമ്പറിലൂടെ തിട്ടപ്പെടുത്താൻ സാധിക്കും. ഏത് സിം കാർഡ് ആക്ടീവാണെന്നതും ആളുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടങ്ങിയ വിശദ വിവരങ്ങൾ ഈ മൊബൈൽ യുണീക് ഐഡി നമ്പറിൽ സ്റ്റോർ ചെയ്തിരിക്കും.

SIM Unique ID number
യൂണിക്ക് ഐഡി നമ്പറുമായി കേന്ദ്രം

ഇതിന് പുറമെ സിം വാങ്ങിയ സ്ഥലം, ഉപയോ​ഗിക്കുന്ന സ്ഥലം എന്നിവയെ പറ്റിയും വ്യക്തമായ വിവരം ഇതിലൂടെ എളുപ്പത്തിൽ മനസിലാക്കാനാകും. അഥവാ നിങ്ങളുടെ പേരിൽ ഏതെങ്കിലും കുടുംബാം​ഗത്തിനായാണ് സിം എടുക്കുന്നതെങ്കിൽ അക്കാര്യം അറിയിച്ചിരിക്കണം.

Unique ID ഉടനോ?

എന്തായാലും, ഈ വർഷം അവസാനത്തോടെ യൂണിക്ക് ഐഡി നമ്പർ രീതി നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ഹെൽത്ത് ഐഡിയായ ABHA അഥവാ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് അക്കൗണ്ടിന് സമാനമായിരിക്കും ഈ യൂണിക്ക് ഐഡി നമ്പറും എന്നാണ് പറയുന്നത്.

Also Read: Vivo Diwali Offer: ദീപാവലിയ്ക്ക് Vivo ഫോണുകൾ വാങ്ങിയാൽ ഇരട്ടി ലാഭം, എന്തുകൊണ്ടെന്നോ?

മെഡിക്കൽ രേഖകളെല്ലാം ഡിജിറ്റലായി സൂക്ഷിക്കാനും, എവിടെ വച്ചും അത് ആക്സസ് ചെയ്യാനും സാധിക്കുന്ന ABHA പോലെ, നിങ്ങലുടെ മൊബൈൽ കണക്ഷന്റെ ഒരു ഡിജിറ്റൽ ആർക്കൈവായി ഇത് പ്രവർത്തിക്കും. സിം കണക്ഷനുകൾക്കുള്ള യൂണിക്ക് ഐഡി സിസ്റ്റത്തിൽ 14 അക്ക ഡിജിറ്റൽ ഐഡി അടങ്ങിയിരിക്കുമെന്നും പറയുന്നുണ്ട്.

നേട്ടം എന്തെല്ലാം?

ഒരാൾക്ക് ഒന്നിലധികം സിം കാർഡുകൾ/ മൊബൈൽ നമ്പറുകൾ ഉണ്ടെങ്കിലും ഒരൊറ്റ യൂണിക്ക് ഐഡിയായിരിക്കും നൽകുക. സ്പാം കോളുകളും ഓൺലൈൻ തട്ടിപ്പുകളും മനുഷ്യൻ ഭയപ്പെടുന്ന ശത്രുവായി മാറുന്ന കാലത്ത് ഉപയോക്താക്കൾക്ക് ഡിജിറ്റൽ സുരക്ഷ നൽകുക എന്നതാണ് യുണീക് മൊബൈൽ ഐഡി നമ്പറിലൂടെ ലക്ഷ്യമിടുന്നത്. വ്യാജ സിം കാർഡുകൾ തിരിച്ചറിയുന്നതിനും തടയുന്നതിനും ഇത് സഹായിക്കും. തട്ടിപ്പ് നടത്തുന്ന സിം കാർഡ് ട്രാക്ക് ചെയ്യുന്നതിനുള്ള എളുപ്പവഴി കൂടിയാണിത്.

ഇനി SIM വാങ്ങുമ്പോൾ…

ഇനിമുതൽ പുതിയ കണക്ഷനായി അപേക്ഷിക്കുമ്പോഴോ പുതിയ സിം കാർഡ് വാങ്ങുമ്പോഴോ, ഉപയോക്താവിന്റെ വിശദമായ വിവരങ്ങൾ നൽകേണ്ടതുണ്ട്. പുതിയ കണക്ഷന് അപേക്ഷിക്കുമ്പോൾ തന്നെ ഈ യൂണിക്ക് ഐഡി നമ്പർ നിങ്ങൾക്ക് നൽകുന്നു. ഇങ്ങനെ കൂടുതൽ സൌകര്യപ്രദമായ രീതിയിൽ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo