ഇന്ത്യയിലെ Apple users-ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. iPhone, Mac, Apple Watch ഉപയോക്താക്കൾക്കാണ് മുന്നറിയിപ്പ്. ഈ ഉപകരണങ്ങളിൽ CERT-IN അപകടസാധ്യത ഉള്ളതായി അറിയിപ്പ് നൽകി.
കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണിത്. ഉപയോക്താക്കളുടെ സുരക്ഷാ സംവിധാനങ്ങളിലേക്ക് ഇവ ആക്സസ് നേടും. ഇതിന് കാരണമായ ചില ബഗ്ഗുകൾ iOS, macOS, tvOS എന്നിവയിൽ കണ്ടെത്തി.
high risk അലേർട്ടാണ് CERT-IN പുറപ്പെടുവിച്ചത്. iOS, macOS, tvOS എന്നിവയിൽ കണ്ടെത്തിയ ഒന്നിലധികം കേടുപാടുകൾ കാരണം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-IN) ഒരു ‘ഉയർന്ന’ അപകടസാധ്യതയുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.
WatchOS, സഫാരി എന്നിവയിലും ബഗ്ഗുകളുണ്ടെന്ന് കണ്ടെത്തി. ഐഫോൺ ഉപയോഗിക്കുന്നവരെ ഇതെങ്ങനെ ബാധിക്കുമെന്ന് നോക്കാം. ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് അറിയാം.
നിങ്ങളുടെ സുരക്ഷാ സെൻസിറ്റീവ് വിവരങ്ങളിലേക്ക് ഇത് ആക്‌സസ് നേടിയാക്കാം. സൈബർ ആക്രമണങ്ങൾക്കും ഇത് കാരണമാകും. ഹാക്കർമാർക്കും മറ്റും ഉപകരണങ്ങളിലേക്ക് ആക്സസ് നേടുന്നതിന് ഇത് സഹായിക്കും. അതിനാൽ ഈ അലേർട്ടിനെ കുറിച്ച് കൂടുതൽ കരുതലായിരിക്കുക.
tvOS, iOS, macOS, WatchOS വേർഷനുകളുള്ള Apple ഉൽപ്പന്നങ്ങൾ അപകടത്തിലാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഉപാധികൾ ഇതാ. ബഗ്ഗുകളെ ചെറുക്കാനുള്ള ഏറ്റവും മികച്ച മാർഗം ഇവിടെ വിവരിക്കുന്നു. ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ വേർഷനിലേക്ക് ആപ്പിൾ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഉപയോക്താക്കൾ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാനാണ് CERT-In ശുപാർശ ചെയ്യുന്നത്. ഇതുവഴി നിങ്ങളുടെ ഡാറ്റയും സേഫ് ആയി നിലനിർത്താം.
iOS 17.2, 16.7.3 എന്നിവയ്‌ക്ക് മുമ്പുള്ള iOS വേർഷൻ ഐഫോണുകളെ ബാധിക്കും. ഏതാനും ഐപാഡ് ഉപയോക്താക്കൾക്കും ബഗ് പ്രശ്നമുണ്ടാകും. iPadOS 17.2, 16.7.3 എന്നിവയിൽ പ്രവർത്തിക്കുന്ന ഐപാഡുകളിൽ സുരക്ഷാ പ്രശ്നമുണ്ട്. tvOS വേർഷൻ 17.2 ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇതിന് മുമ്പുള്ള Apple TV ഉപകരണങ്ങളിലും ബഗ് പ്രശ്നമുണ്ട്.
14.2-ന് മുമ്പുള്ള Sonoma വേർഷനുകളിലും പ്രശ്നമുണ്ടെന്ന് കേന്ദ്രം അറിയിച്ചു. 13.6.3-ന് മുമ്പുള്ള വെഞ്ചുറ, 12.7.2-ന് മുമ്പുള്ള Monterey വേർഷനുകളിലുമുള്ള Macsലും ബഗ്ഗുണ്ടായേക്കാം.
READ MORE: BSNL Broadband കണക്ഷനുള്ളവർ ശ്രദ്ധിക്കുക, ഈ പ്ലാനും ഇനി ലഭിക്കില്ല!
ആപ്പിൾ വാച്ച് ഉപയോഗിക്കുന്നവർക്കും ജാഗ്രതാ നിർദേശം ബാധകമാണ്. വാച്ച് ഒഎസ് പതിപ്പ് 10.2-ൽ പ്രവർത്തിക്കുന്ന ആപ്പിൾ വാച്ചുകളിൽ സുരക്ഷ പ്രശ്നം കാണും. 17.2-ന് മുമ്പുള്ള സഫാരി ബ്രൗസർ വേർഷൻ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക.