ഉപയോക്താക്കളുടെ എണ്ണത്തിൽ മറ്റ് ബ്രൗസറുകളെക്കാൾ വളരെ മുന്നിലാണ് ഗൂഗിൾ ക്രോം(Google Chrome). കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ മാത്രമല്ല മറിച്ച് സ്മാർട്ട്ഫോൺ ഉപയോക്താക്കളും ബ്രൗസിങ്ങിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിൾ ക്രോം (Google Chrome) തന്നെയാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഗൂഗിൾ ക്രോമി (Google Chrome)ന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് കൊണ്ട് തന്നെ ഗൂഗിൾ ക്രോമി (Google Chrome)നെതിരെ നിരവധി സുരക്ഷാ ഭീഷണികളും പലപ്പോഴും ഉണ്ടാകാറുണ്ട്.
ബാങ്കിംഗ് വിശദാംശങ്ങൾ, ജനനത്തീയതി, ലൊക്കേഷൻ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കിടാൻ ഉപയോക്താക്കൽ നിർബന്ധിതരാകുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ ഗൂഗിൾ ക്രോം (Google Chrome) കാലാകാലങ്ങളിൽ സുരക്ഷാ അപ്‌ഡേറ്റുകൾ കൊണ്ടുവരാറുണ്ട്. എന്നാൽ ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ചിലർ പഴയ വേർഷൻ തന്നെ ഉപയോഗിക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. പഴയ പതിപ്പുകൾ ചൂഷണം ചെയ്യാൻ എളുപ്പമാണ്. പഴയ പതിപ്പ് മാറ്റി പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്ത് ബ്രൗസിങ് സുരക്ഷിതമാക്കണമെന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്.
ഗൂഗിൾ ക്രോമി (Google Chrome) ൽ ഒന്നിലധികം സുരക്ഷാ ഭീഷണി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) വെളിപ്പെടുത്തി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ആക്‌സസ് നേടുന്നതിന് ഇത് ഉപയോഗപ്പെടുത്താനാകും.
CERT-In നൽകിയിരിക്കുന്ന മുന്നറിയിപ്പ് അനുസരിച്ച്, തട്ടിപ്പുകാർക്ക് നിങ്ങളുടെ സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറാൻ സാധിക്കും. നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാം അവർക്ക് അതിലൂടെ ലഭിക്കും. സിസ്റ്റത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളെ ആക്രമണകാരികൾക്ക് എളുപ്പത്തിൽ മറികടക്കാൻ കഴിയും.
ഗൂഗിൾ ക്രോം (Google Chrome) ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ വളരെ ലളിതമായ ചില സ്റ്റെപ്പുകളാണ് ഉള്ളത്. സർക്കാർ നിർദേശപ്രകാരം പുതിയ ബ്രൗസർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അത് ചിലപ്പോൾ നിങ്ങളുടെ സിസ്റ്റത്തിലെ വളരെ സെൻസിറ്റീവ് അല്ലെങ്കിൽ സുപ്രധാനമായ വിവരങ്ങൾ ചോർത്തിയെടുക്കാൻ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ സാധിക്കും. പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഐ.ടി. വകുപ്പും ഗൂഗിളും ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. തട്ടിപ്പ് ഒഴിവാക്കാൻ ഉപയോക്താക്കൾ നിർദേശങ്ങൾ പാലിക്കുക. ക്രോമിന്റെ ഏറ്റവും പുതിയ വേർഷൻ ലഭിക്കുന്നതിന് ഈ കാര്യങ്ങൾ ചെയ്യുക.
1. ആദ്യം തന്നെ ഗൂഗിൾ ക്രോം തുറക്കുക.
2. ക്രോം തുറന്നുവരുമ്പോൾ അതിലെ ഇന്റർഫേസിന്റെ മുകളിൽ വലതുവശത്തായി കാണുന്ന ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക
3. ഹെൽപ് എന്ന സെക്ഷനിൽ About Google Chrome എന്നതിൽ ക്ലിക്ക് ചെയ്യുക.
4. ഇങ്ങനെ ചെയ്യുമ്പോൾ നിലവിൽ നിങ്ങളുടെ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഗൂഗിൾ ക്രോം പതിപ്പ് ആയിരിക്കും നിങ്ങൾക്ക് കാണാൻ സാധിക്കുക.
5. ക്രോമിനുള്ള സുരക്ഷാ ഭീഷണികളിൽ നിന്ന് നിങ്ങളുടെ സിസ്റ്റത്തെ സംരക്ഷിക്കാൻ പുതിയവേർഷൻ അപ്ഡേറ്റ് ചെയ്യുക.