ഇന്ത്യ പോസ്റ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അടുത്തിടെയായി നിരവധി മാറ്റങ്ങളിലൂടെയാണ് കടുന്നു പോകുനന്ത്. ഇപ്പോഴിതാ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (IPPB) ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് ബാങ്കിംഗ് (WhatsApp Banking) സേവനങ്ങളും വാഗ്ദാനം ചെയ്യുകയാണ്. ഇതോടെ നിലവിലെ മറ്റേതൊരു മുന്‍നിര ബാങ്കിംഗ് സേവനദാതാക്കളുമായി നേരിട്ടു മത്സരക്കാന്‍ ഇന്ത്യ പോസ്റ്റും സജ്ജമായി കഴിഞ്ഞു.
വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ വച്ചായിരുന്നു ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കി (IPPB) ന്റെ വാട്‌സ്ആപ്പ് ബാങ്കിംഗ് (WhatsApp Banking) സേവനത്തിന്റെ പ്രഖ്യാപനം. ഇതുവഴി ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് വഴി തന്നെ സേവനങ്ങള്‍ ലഭ്യമാകും. കൂടാതെ അടുത്തുള്ള പോസ്റ്റ് ഓഫീസ്, അവിടെ ലഭിക്കുന്ന സേവനങ്ങള്‍, നിരക്കുകള്‍ എന്നിവയും മനസിലാക്കാം. ഇന്ത്യാ പോസ്റ്റ് വാട്ട്സ്ആപ്പ് ബാങ്കിംഗ് (IPPB) സൊല്യൂഷനില്‍ ഉടന്‍ തന്നെ ബഹുഭാഷാ പിന്തുണ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കി(IPPB)ന്റെ എല്ലാ സേവനങ്ങളും വാട്ട്സ്ആപ്പ് (WhatsApp) വഴി ഉപയോക്താവിന്റെ വിരല്‍ത്തുമ്പില്‍ എത്തും. ഇതു കൂടുതല്‍ ഉപയോക്താക്കളെ നേടാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കി(IPPB)നെയും സഹായിക്കും. സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്കും നീക്കം കരുത്തു പകരും. ഇതിന്റെ ഭാഗമായി രാജ്യത്തെ ഗ്രാമീണ പോക്കറ്റുകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് ഐപിപിബി അശ്രാന്തമായി പ്രവര്‍ത്തിക്കുമെന്നും വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അക്കൗണ്ട് ഓപ്പണിംഗ്, മണി ട്രാന്‍സ്ഫര്‍, യൂട്ടിലിറ്റി ബില്‍ മപയ്‌മെന്റ്, ലോണ്‍ റഫറല്‍ സര്‍വീസസ്, അക്കൗണ്ടു അനുബന്ധ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങി സേവനങ്ങളും വാട്‌സ്ആപ്പ് ബാങ്കിംഗി(WhatsApp Banking)ല്‍ ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. അധികം വൈകാതെ സേവനം ഉപയോക്താക്കളിലേക്ക് എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. IPPB, Airtel IQ എന്നിവയും വാട്ട്സ്ആപ്പ് സൊല്യൂഷനിലേക്ക് ഒരു ലൈവ് ഇന്ററാക്ടീവ് കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റിനെ എത്തിക്കും. ഇത് ഉപഭോക്താക്കള്‍ക്ക് 24X7 പിന്തുണ നല്‍കും.