ഉക്രെയ്നേക്കാൾ കൂടുതൽ, ലോകത്ത് ഏറ്റവുമധികം Internet Shutdown ഇന്ത്യയിൽ! പുതിയ റിപ്പോർട്ട്

ഉക്രെയ്നേക്കാൾ കൂടുതൽ, ലോകത്ത് ഏറ്റവുമധികം Internet Shutdown ഇന്ത്യയിൽ! പുതിയ റിപ്പോർട്ട്
HIGHLIGHTS

തുടർച്ചയായി അഞ്ചാം വർഷവും Internet shutdown നടപ്പിലാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

ഇന്ത്യയിൽ 84 ഇൻറർനെറ്റ് ഷട്ട്ഡൗൺ നടന്നു

തൊട്ടുപിന്നാലെ ഉക്രെയിനും ഇറാനും

സർക്കാരിന്റെ അധികാരങ്ങളെയോ തീരുമാനങ്ങളെയോ ഒരു ബഹുജന പ്രതിഷേധം ചോദ്യം ചെയ്യുമ്പോൾ, അല്ലെങ്കിൽ ആഭ്യന്തര കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ആ രാജ്യത്തിന്റെ അഥവാ പ്രദേശത്തിന്റെ അധികാരികൾ ആദ്യം നിർത്തലാക്കുന്ന സേവനങ്ങളിൽ പ്രധാനിയാണ് Internet. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആശയവിനിമയത്തിനും തടയിണയിടാൻ പല രാജ്യങ്ങളും ഇൻറർനെറ്റ് ഷട്ട്ഡൗൺ എടുത്തുപ്രയോഗിക്കാറുണ്ട്. അതിനാൽ തന്നെ ഭരണകൂടങ്ങളുടെ ആയുധപ്പുരയിലെ അനിവാര്യമായ ആയുധമാണ്  Internet shutdown എന്ന് പറയാം.

Internet shutdownൽ ഇന്ത്യ മുന്നിൽ?

തുടർച്ചയായി അഞ്ചാം വർഷവും ഇന്റർനെറ്റ് ആക്സസ് വെട്ടിക്കുറച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. ന്യൂയോർക്ക് ആസ്ഥാനമായുള്ള വാച്ച്‌ഡോഗ് ആക്‌സസ് നൗ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2022ൽ 187 ആഗോള ഇന്റർനെറ്റ് ഷട്ട്‌ഡൗണുകളിൽ 84 എണ്ണവും ഇന്ത്യയിലാണ്. മൊത്തം 103 രാജ്യങ്ങൾ ഈ വർഷം ഇന്റർനെറ്റ് ആക്സസ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു.

കശ്മീരിൽ മാത്രം 49

ഇന്ത്യയിൽ 84 ഇൻറർനെറ്റ് ഷട്ട്ഡൗൺ ഉണ്ടായെങ്കിൽ 49 എണ്ണവും കശ്മീരിലാണ്. രാഷ്ട്രീയ അസ്ഥിരതയും അക്രമവുമാണ് ഇവിടെ Internet വിച്ഛേദിക്കുന്നതിന് കാരണമായത്. ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമതായെങ്കിലും, 2017ന് ശേഷമുള്ള റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ ഇത് ആദ്യമായാണ് Internet shutdownൽ രാജ്യം 100ന് താഴെയാകുന്നത്.

ഇന്ത്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ

22 ഇൻറർനെറ്റ് ഷട്ട്ഡൗൺ നടപ്പിലാക്കിയ ഉക്രൈൻ (Ukraine) ആണ് രണ്ടാം സ്ഥാനത്ത്.ഉക്രെയ്‌നിന് മേൽ റഷ്യ യുദ്ധം ചൊരിഞ്ഞതാണ് ഈ  റഷ്യ shutdownലേക്ക് വഴിതിരിച്ചതെന്ന് വ്യക്തം. മൂന്നാം സ്ഥാനത്തുള്ള ഇറാനിൽ 18 Internet shutdown ഉണ്ടായി. ഇതിന് വഴിവച്ച സാഹചര്യം മഹ്‌സ അമിനി എന്ന 22 വയസ്സുകാരിയുടെ മരണവും തുടർന്ന് ഇറാൻ ഭരണകൂടത്തിന് എതിരെയുണ്ടായ പ്രതിഷേധങ്ങളുമാണ്.

ഇന്റർനെറ്റ് ഷട്ട്‌ഡൗണിലെ മാറ്റങ്ങൾ

റിപ്പോർട്ട് പ്രകാരം, ഓരോ സർക്കാരുകളും ഷട്ട്‌ഡൗൺ നടപ്പിലാക്കുന്ന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു പ്രദേശം മുഴുവനായും ലക്ഷ്യം വച്ച് ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിന് പകരം ചില നിർദ്ദിഷ്ട ഗ്രൂപ്പുകളെ മാത്രമാണ് ഇന്റർനെറ്റ് ഷട്ട്ഡൗണിന് ഉപയോഗിക്കുന്നത്. ഇത് താരതമ്യേന ഒരു പ്രദേശത്തെ മാത്രം ടാർഗറ്റ് ചെയ്യുന്നതിൽ നിന്ന് ഭേദകരമാണെന്ന് പറയാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo