iPhoneഉം Apple ഉപകരണങ്ങളും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കൂ… സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

Updated on 26-Sep-2023
HIGHLIGHTS

ആപ്പിൾ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്

സൈബർ അപകടങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കണമെന്ന് കേന്ദ്ര സർക്കാർ

ഉപയോക്താക്കൾ ഉടൻ തന്നെ ആപ്പിൾ ഉപകരണം അപ്ഡേറ്റ് ചെയ്യാൻ നിർദേശം

iPhone ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ സർക്കാർ. ഐഫോണുകളിലും Apple വാച്ചുകളിലും ഉപഭോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാൻ സഹായിക്കുന്ന ചില സാങ്കേതിക തകരാറുകൾ ഉണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (CERT-In) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കാമിങ്, ഹാക്കിങ് പോലുള്ള ഓൺലൈൻ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് CERT-In.

iPhone ഉപയോക്താക്കൾ ശ്രദ്ധിക്കൂ…

ആപ്പിൾ ഫോണുകളിലും വാച്ചുകളിലും മറ്റ് ഉപകരണങ്ങളിലും ഒന്നിലധികം സുരക്ഷാവീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. Safariയിലും മറ്റ് ബ്രൗസറുകളും ഉപയോഗിക്കുന്ന WebKit ബ്രൗസർ എഞ്ചിനിലാണ് ഈ അപകടസാധ്യത ഉൾപ്പെട്ടിരിക്കുന്നത്.
മാൽവെയർ അടങ്ങിയിട്ടുള്ള വെബ്‌സൈറ്റ് സന്ദർശിക്കുന്നതിനോ ഇങ്ങനെയുള്ള ഏതെങ്കിലും അറ്റാച്ച്‌മെന്റ് തുറക്കുന്നതിനോ ഉപയോക്താക്കളെ കബളിപ്പിച്ചുകൊണ്ടാണ് ഇവ അപകടമുണ്ടാക്കുക. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളിലേക്കും ഫയലുകളിലേക്കും ആക്‌സസ് നേടാൻ ഇതിലൂടെ ഹാക്കർമാർക്ക് സാധിക്കും.

കൂടുതൽ വായനയ്ക്ക്: Airtel Revised Data Pack: പുത്തൻ ആനുകൂല്യങ്ങളുമായി എയർടെൽ 99 രൂപയുടെ പ്ലാൻ വീണ്ടും അവതരിപ്പിച്ചു

അപകടം ഈ Apple ഉപകരണങ്ങളിൽ

12.7ന് മുമ്പുള്ള Apple macOS Monterey മോഡലുകളിൽ
13.6ന് മുമ്പുള്ള Apple macOS Ventura മോഡലുകളിൽ
10.0.1ന് മുമ്പുള്ള Apple watchOS, 16.7ന് മുമ്പുള്ള watchOS മോഡലുകളിലും
16.7ന് മുമ്പുള്ള iPadOS മോഡലുകളിൽ
9.6.3ന് മുമ്പുള്ള Apple watchOS മോഡലുകളിൽ
16.6.1ന് മുമ്പുള്ള ആപ്പിൾ സഫാരി മോഡലുകളിൽ
17.0.1ന് മുമ്പുള്ള Apple iOS, iPadOS മോഡലുകളിൽ

എന്താണ് പ്രതിവിധി?

ആപ്പിൾ ഉപഭോക്താക്കൾക്ക് ഇത്തരം സൈബർ അപകടങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കേണ്ടത് അനിവാര്യമാണ്. സ്വകാര്യ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ നോഡൽ അതോറിറ്റി പറയുന്നത് എന്തെന്നാൽ,
ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ആപ്പിൾ ഉപകരണം അപ്ഡേറ്റ് ചെയ്യണമെന്നതാണ്.

വാച്ച്ഒഎസ്, ടിവിഒഎസ്, മാകോസ് പതിപ്പുകളിലേക്ക് ഉപകരണം അപ്ഡേറ്റ് ചെയ്യണമെന്നതാണ് നിർദേശം. ആപ്പിൾ വാച്ചുകൾ, ടിവികൾ, ഐഫോണുകൾ, മാക്ബുക്കുകൾ എന്നിവയുടെ സോഫ്റ്റ്‌വെയർ പിഴവുകൾ പരിഹരിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനാകുകയുള്ളൂ എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

iPhoneഉം Apple ഉപകരണങ്ങളും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കൂ…

cert-in.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ സൈബർ പ്രശ്നം പരിഹരിക്കാനാകുമെന്ന് ആപ്പിൾ അറിയിക്കുന്നു. ഉപയോക്താക്കൾ തങ്ങളുടെ ആപ്പിൾ ഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് എന്നിവ അപ്ഗ്രഡ് ചെയ്തോ ഈ സൈറ്റ് വഴിയോ മാൽവെയറിൽ നിന്ന് രക്ഷപ്പെടാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :