തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മൂന്ന് YouTube ചാനലുകൾക്കെതിരെ നടപടി. വ്യാജവാർത്ത പ്രചരിപ്പിച്ചതായി ഇന്ത്യാ ഗവൺമെന്റിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏകദേശം 330,000 വരിക്കാരും 300 ദശലക്ഷത്തിലധികം വ്യൂസും ഉണ്ടായിരുന്ന ചാനലുകളെയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് നിരോധിച്ചത്.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഈ മൂന്ന് ചാനലുകളും നീക്കം ചെയ്യാൻ യൂട്യൂബിനോട് കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ആവശ്യപ്പെട്ടു. ആകെ 300 ദശലക്ഷം വരിക്കാരുള്ള ചാനലുകളായിരുന്നു ഇവ. പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിരോധിച്ച യൂട്യൂബ് ചാനലുകളുടെ പേരുകൾ പുറത്തുവിട്ടു.
ന്യൂസ് ഹെഡ്‍ലൈൻസ്(News Headlines), സർക്കാരി അപ്ഡേറ്റ്(Sarkari Updates, ആജ് തക് ലൈവ് (Aaj tak lives) എന്നിവയാണ് നിരോധിച്ച യൂട്യൂബ് ചാനലുകൾ. സുപ്രീം കോടതിയെ കുറിച്ച് തെറ്റായ വാർത്ത നൽകുകയും. സെൻസേഷണൽ വാർത്തകൾ പ്രചരിപ്പിക്കുകയും, സർക്കാരിന്റെ വിവിധ പദ്ധതികൾ, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം), കാർഷിക വായ്പകൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും ചെയ്തതിനാണ് നടപടി.
ബാങ്ക് അക്കൗണ്ടുകൾ, ആധാർ കാർഡുകൾ, പാൻ കാർഡുകൾ എന്നിവ തുറക്കാൻ സർക്കാർ പണം നൽകിയെന്ന് പോലും ഈ ചാനലുകൾ പറഞ്ഞു. 33 ലക്ഷം സബ്‌സ്‌ക്രൈബർ ബേസും 30 കോടിയിലധികമൂള്ള ഈ യൂട്യൂബ് ചാനലുകൾ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് വഴി എത്രമാത്രം ധനസമ്പാദനം നടത്തിയിട്ടുണ്ടെന്ന് സങ്കൽപ്പിച്ചു നോക്കുക. മാധ്യമങ്ങളെ വിശ്വസിക്കുന്ന ഉപഭോക്താക്കളെ മണ്ടന്മാരാക്കുകയും അവരുടെ വിലയേറിയ സമയം ചൂഷണം ചെയ്യുകയും ആണ് ഇത് പോലുള്ള യൂട്യൂബ് ചാനലുകൾ ചെയ്യുന്നത്. മാധ്യമ ധർമ്മത്തെ ആണ് ഇവർ ജനങ്ങൾക്ക് മുന്നിൽ പ്രതിക്കൂട്ടിലാക്കുന്നത്. വ്യാജ വാർത്ത പരത്തി യൂട്യൂബ് പരസ്യങ്ങളിലൂടെ പ്രയോജനം നേടുകയും ചെയ്യുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന YouTube ചാനലുകൾ, ടിവി ചാനൽ ലോഗോകൾക്കൊപ്പം വാർത്താ അവതാരകരുടെ ഫോട്ടോകളും ഉപയോഗിച്ച് വ്യാജവും സെൻസേഷണൽ ലഘുചിത്രങ്ങളും ഉപയോഗിച്ച് വീഡിയോ നിയമാനുസൃതമാണെന്ന് കരുതി ഉപയോക്താക്കളെ കബളിപ്പിക്കുകയായിരുന്നു. കൂടാതെ, ചാനലുകൾ അവരുടെ വീഡിയോകളിലെ പരസ്യങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പണമാക്കുകയും ചെയ്തു. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് തെറ്റായ വിവരങ്ങൾ നൽകിയിരുന്ന നൂറിലധികം ചാനലുകൾ PIB ഫാക്റ്റ് ചെക്ക് യൂണിറ്റ് തടഞ്ഞിരുന്നു.
നിരോധിച്ച ചാനലുകൾ ബഹുമാനപെട്ട സുപ്രീം കോടതി, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, ഇന്ത്യൻ പ്രധാനമന്ത്രി എന്നിവരുമായി ബന്ധപ്പെട്ട നിരവധി വ്യാജ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു, ഈ വീഡിയോകൾ ദശലക്ഷക്കണക്കിന് സബ്സ്ക്രൈബേർസ് കാണുകയും ചെയ്തു. ന്യൂസ് ഹെഡ്‌ലൈൻസ് ചാനലിന് 9.67 ലക്ഷം സബ്‌സ്‌ക്രൈബർമാരും 31,75,322900 വ്യൂകളും ഉണ്ടായിരുന്നു. സർക്കാർ അപ്‌ഡേറ്റുകളുടെ വരിക്കാരുടെ എണ്ണം 22.6 ലക്ഷവും 8,83,594 കാഴ്‌ചകളുമാണ്. ആജ് തക് ലൈവ് ചാനലിന് 65.6 ആയിരം സബ്‌സ്‌ക്രൈബർമാരും 1,25,04,177 വ്യൂവുകളും ഉണ്ടായിരുന്നു.
നിരവധി വ്യാജ വാർത്തകൾ പ്രക്ഷേപണം ചെയ്തിരുന്ന ഈ ചാനലുകളിൽ ലഭ്യമായ വീഡിയോകളുടെ കവർ ഫോട്ടോകൾ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ടു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് 16 യൂട്യൂബ് ചാനലുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു. ഈ ചാനലുകളിൽ പാക്കിസ്ഥാന്റെ 6 വാർത്താ ചാനലുകളും ഇന്ത്യയുടെ 10 വാർത്താ ചാനലുകളും ഉൾപ്പെടുന്നു.