പേടിഎമ്മിന് മാത്രമല്ല, Google Pay, PhonePe പോലുള്ള UPI ആപ്പുകൾക്കെതിരെയും കേന്ദ്രം. ഇന്ത്യയിൽ ഇന്ന് ഗൂഗിൾ പേയും ഫോൺപേയും തകർക്കാനാവാത്ത ശക്തികളായി വളർന്നു. ഇതിന് തടയിണയിടാനാണ് കേന്ദ്ര സർക്കാരിന്റെ പരിശ്രമം.
രണ്ട് അമേരിക്കൻ ടെക് ഭീമന്മാരാണ് ജിപേയുടെയും ഫോൺപേയും തലവർ. നിലവിൽ വിപണി വിഹിതത്തിന്റെ ഏകദേശം 80 ശതമാനം കൈവശം വച്ചിരിക്കുന്നത് ഈ 2 ആപ്പുകളാണ്.
അതിനാൽ തന്നെ UPI പേയ്‌മെന്റ് മേഖലയിൽ നിന്ന് ഇവരുടെ അമിതമായ ആധിപത്യം തടയാനാണ് സർക്കാരിന്റെ തന്ത്രവും. ഇതിനുള്ള പണികൾ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ചുകഴിഞ്ഞെന്നാണ് എക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പറയുന്നത്.
പേടിഎമ്മിന്റെ ഭാവിയും ഏകദേശം അനിശ്ചിതത്തിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾ ഗൂഗിൾ പേയിലേക്കോ ഫോൺപേയിലേക്കോ ചേക്കാറാൻ സാധ്യതയുണ്ട്. യുപിഐ വിപണിയിൽ ഇരുവരും രണ്ട് ധ്രുവങ്ങളിൽ ആധിപത്യം സ്ഥാപിച്ചു.
ഇന്ത്യയിൽ പ്രതിമാസം 10 ബില്ല്യണിലധികം യുപിഐ ഇടപാടുകൾ നടക്കുന്നുണ്ട്. ഇങ്ങനെ വിപണിയെ രണ്ട് അമേരിക്കൻ കമ്പനികൾ മാത്രം നിയന്ത്രിക്കുന്നത് തടയാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് പരിഹരിക്കുന്നതിന് ക്യാപ്പിങ് സംവിധാനം ഉൾപ്പെടുത്തുന്നതിനാണ് സർക്കാർ പദ്ധതിയും.
യുപിഐ പേയ്മെന്റ് സേവനങ്ങളിൽ 30 ശതമാനം ക്യാപ്പിങ് സംവിധാനം കൊണ്ടുവരാനുള്ള തന്ത്രമാണ് മെനയുന്നത്. അമേരിക്കൻ കമ്പനികളുടെ അനാവശ്യ ആധിപത്യം തടയാൻ ഇത് സഹായിക്കും. ഇതിനുള്ള നടപടികൾ NPCI തുടങ്ങിയെന്നും, ഇതിനായി നേതൃത്വം നൽകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
യുപിഐ വിപണിയിൽ വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഇത് സഹായകമാകും. മാത്രമല്ല ആഭ്യന്തര ഫിൻടെക് സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാനും ഇത് ഗുണം ചെയ്യും.
2016ലാണ് യുപിഐ പേയ്മെന്റ് സംവിധാനം വരുന്നത്. ഇതിൽ ഇന്ന് 500 ഓളം ബാങ്കുകൾ ഉൾപ്പെടുന്നു. കൂടാതെ 70 ദശലക്ഷത്തിലധികം വ്യാപാരികളാണ് ഇത് ഉപയോഗിക്കുന്നത്. ഇവർക്ക് 10 ബില്യൺ രൂപയിൽ കൂടുതലുള്ള ഇടപാടുകൾ ഓരോ മാസവും ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
ഇന്ന് ഇന്ത്യക്കാർക്കിടയിൽ യുപിഐ പേയ്മെന്റ് ഒഴിച്ചുകൂടാനാവാത്ത സേവനമായി. ചെറിയ കടകളിൽ നിന്ന് തുടങ്ങി വലിയ ഷോപ്പിങ് മോളുകളിൽ വരെ യുപിഐ പേയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.
വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി Paytmന് RBI വിലക്ക് ഏർപ്പെടുത്തി. ഫെബ്രുവരി 29 വരെയാണ് പേടിഎം സേവനങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താനുക. എന്നാൽ ഇതിൽ ആർബിഐ ഇപ്പോൾ സമയം വീണ്ടും നീട്ടി നൽകി. മാർച്ച് 15 വരെ പേടിഎം ഫാസ്ടാഗ് സേവനങ്ങൾ മുടങ്ങില്ല. എങ്കിലും NHAI പേയ്മെന്റ് ബാങ്ക് ലിസ്റ്റിൽ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി മറ്റൊരു നടപടി എടുത്തു.