Microsoft CrowdStrike in Airlines: Air-India, അമേരിക്കൻ Airlines താൽക്കാലികമായി നിലത്തിറക്കി

Microsoft CrowdStrike in Airlines: Air-India, അമേരിക്കൻ Airlines താൽക്കാലികമായി നിലത്തിറക്കി
HIGHLIGHTS

India-യുടെയും, അമേരിക്കയുടെയും Airlines നിലത്തിറക്കി

Microsoft ക്രൗഡ്‌സ്‌ട്രൈക്കിലെ സാങ്കേതിക തകരാറാണ് കാരണം

ക്രൗഡ്‌സ്‌ട്രൈക്ക് സൈബർ അറ്റാക്കാണോ എന്ന സംശയങ്ങളും ഉയർന്നിരുന്നു

Microsoft 365 ബഗ് പ്രശ്നത്താൽ India-യുടെയും, അമേരിക്കയുടെയും Airlines നിലത്തിറക്കി. ലോകമെമ്പാടുമുള്ള നിരവധി എയർലൈൻ സംവിധാനങ്ങളെ മൈക്രോസോഫ്റ്റ് ക്ലൗഡ് തകരാർ ബാധിച്ചു. ഓസ്‌ട്രേലിയ, ജർമ്മനി, യുകെ എന്നിവിടങ്ങളിലെ വിമാന സർവ്വീസുകളും ബാധിക്കപ്പെട്ടു.

Microsoft തകരാർ

356 Microsoft ആപ്പുകളിലും സേവനങ്ങളിലും താൽക്കാലികമായി പ്രശ്നം തുടരുന്നു. ഇത് ഉടനെ പരിഹരിക്കുമെന്നും വീണ്ടും പ്രവർത്തനം തുടരുമെന്നുമാണ് മൈക്രോസോഫ്റ്റ് അറിയിച്ചത്.

india america airlines disrupted due to microsoft 365 outage
മൈക്രോസോഫ്റ്റ് തകരാർ

അമേരിക്കയുടെ ബജറ്റ്-ഫ്രണ്ട്ലി വിമാനങ്ങളായ ഫ്രോണ്ടിയർ, അല്ലെജിയന്റ്, സൺകൺട്രി പ്രവർത്തനം ബാധിക്കപ്പെട്ടു. ലോകത്തിന്റെ മറ്റ് പല രാജ്യങ്ങളിലും വിമാന സർവ്വീസുകൾ നിർത്താലാക്കി. ഏതാനും സർവ്വീസുകൾ നിലത്തിറക്കുകയും കാലതാമസം നേരിടാനും കാരണമായി.

Microsoft തകരാർ, Air India പണിമുടക്കി

മൈക്രോസോഫ്റ്റ് തകരാർ കാരണം എയർ ഇന്ത്യ ഡിജിറ്റൽ സംവിധാനളും താൽക്കാലികമായി പ്രവർത്തിക്കുന്നില്ല. ഈ അസൗകര്യത്തിൽ ഖേദിക്കുന്നതായും, യാത്രക്കാർ ഇതനുസരിച്ച് യാത്ര പ്ലാൻ ചെയ്യാനും എയർ ഇന്ത്യ അറിയിച്ചു.

എയർ ഇന്ത്യ മാത്രമല്ല ഇന്ത്യയുടെ പ്രധാന വിമാന സർവ്വീസുകളും തകരാറിലായി. ആകാശ, ഇൻഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് സർവ്വീസുകൾക്കും വെല്ലുവിളികൾ നേരിട്ടു.

Air India പണിമുടക്കി
Air India പണിമുടക്കി

ഡൽഹി വിമാനത്താവളത്തിലും ഏതാനും വിമാന സർവ്വീസുകൾ ബാധിക്കപ്പെട്ടു. ആഗോള ഐടി പ്രശ്‌നം സേവനങ്ങളെ ബാധിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യം കുറയ്ക്കുന്നതിന് ശ്രമം തുടരുകയാണെന്നും അറിയിച്ചിട്ടുണ്ട്.

Read More: Windows Issue Update: Microsoft പണിമുടക്കി, ഓഫീസുകളിലും ബാങ്കുകളിലും പണി മുടങ്ങി| TECH NEWS

ക്രൗഡ്‌സ്‌ട്രൈക്ക് സൈബർ ആക്രമണമാണോ!

മൈക്രോസോഫ്റ്റ് സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ തകരാറാണ് പ്രശ്നമായതെന്നാണ് റിപ്പോർട്ട്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് സെക്യൂരിറ്റി നൽകുന്ന പ്ലാറ്റ്‌ഫോമാണിത്.

ക്രൗഡ്‌സ്‌ട്രൈക്ക് സൈബർ അറ്റാക്കാണോ എന്ന സംശയങ്ങളും ഉയർന്നിരുന്നു. ഇതിന് ക്രൗഡ്‌സ്‌ട്രൈക്ക് സിഇഒ വ്യക്തത നൽകിയിട്ടുണ്ട്. വിൻഡോസ് ഹോസ്റ്റിൽ സംഭവിച്ച തകരാറാണ് ബഗ്ഗിന് കാരണമായത്. മാക്, ലിനക്സ് ഹോസ്റ്റുകളെ ഇത് ബാധിച്ചിട്ടില്ല. ഇത് യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയുമല്ല.

അതുപോലെ ഇത് സൈബർ ആക്രമണവുമല്ല. ബഗ് തിരിച്ചറിഞ്ഞ പ്രശ്നം പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇനി പ്രവർത്തനം പൂർവസ്ഥിതിയിലാകുമെന്ന വിശദീകരണമാണ് ജോർജ് കുട്സ് ട്വീറ്റ് ചെയ്തത്.

ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റ് കാരണം ബാങ്ക്, ഐടി കമ്പനികളുടെ പ്രവർത്തനവും ബാധിക്കപ്പെട്ടു. സ്റ്റോക്ക് എക്സ്ചേഞ്ച് മേഖലയെയും BSOD ബാധിച്ചു. BSOD എന്നാൽ Blue Screen of Death എന്ന സ്‌റ്റോപ്പ് എററാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo