എം.ഐ മാക്സിന് പിൻഗാമിയായ മാക്സ് 2 എത്തുന്നത് 2 വേരിയന്റുകയിൽ
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണായ എം.ഐ മാക്സ് 2 (Xiaomi Mi Max 2 ) മെയ് 25 നു ഷവോമി വിപണിയിലെത്തിക്കുമെന്നതിനു ഔദ്യോഗിക സ്ഥിരീകരണമായി. മാക്സ് 2 മെയ് 25 ന് ചൈനയിൽ ആണ് അവതരിപ്പിക്കപ്പെടുന്നത് .ഷവോമി യുടെ സി.ഇ.ഒ. ലീ ജുൻ ഉൾപ്പെടെയുള്ള ചില മുതിർന്ന ജീവനക്കാർ ഈ പരിപാടിയിൽ പങ്കെടുക്കും.
ആദ്യത്തെ എം.ഐ മാക്സിന് പിൻഗാമിയായെത്തുന്ന ഈ ഹാൻഡ് സെറ്റ് ആദ്യ ഫോണിനു സമാനമായ ഡിസൈൻ ഭാഷ നിലനിർത്തുമ്പോൾ ഹാർഡ്വെയറിൽ മെച്ചപ്പെടുത്തലുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. 6.44 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയോടെയാണ് ഈ ഫോൺ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്നത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 660 ചിപ്സെറ്റ് ആയിരിക്കും ഷവോമിയുടെ ഈ പുതിയ മോഡലിന്റെ 6 ജി.ബി വേരിയന്റിനു കരുത്ത് പകരുന്നത്.ക്വാൽകോം സ്നാപ്ഡ്രാഗൺ 626 ചിപ്പ്സെറ്റ് ഉൾപ്പെടുത്തിയാകും എം.ഐ മാക്സ് 2 വിന്റെ 4 ജിബി വേരിയന്റ് ലഭിക്കുക . 5000 എം.എ .എച്ച് ബാറ്ററിയാണ് ഫോണിനു ഊർജ്ജം പകരുക.