മെയ് 25 ന് എം.ഐ മാക്സ് 2 ഷവോമി വിപണിയിലെത്തിക്കും

മെയ് 25 ന് എം.ഐ  മാക്സ് 2 ഷവോമി വിപണിയിലെത്തിക്കും
HIGHLIGHTS

എം.ഐ മാക്സിന് പിൻഗാമിയായ മാക്സ് 2 എത്തുന്നത് 2 വേരിയന്റുകയിൽ

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണായ എം.ഐ  മാക്സ് 2 (Xiaomi Mi Max 2 )  മെയ് 25 നു ഷവോമി വിപണിയിലെത്തിക്കുമെന്നതിനു ഔദ്യോഗിക സ്ഥിരീകരണമായി.  മാക്സ് 2  മെയ് 25 ന് ചൈനയിൽ ആണ് അവതരിപ്പിക്കപ്പെടുന്നത് .ഷവോമി യുടെ സി.ഇ.ഒ. ലീ ജുൻ ഉൾപ്പെടെയുള്ള ചില മുതിർന്ന ജീവനക്കാർ  ഈ പരിപാടിയിൽ പങ്കെടുക്കും. 

ആദ്യത്തെ എം.ഐ മാക്സിന് പിൻഗാമിയായെത്തുന്ന ഈ  ഹാൻഡ് സെറ്റ് ആദ്യ ഫോണിനു സമാനമായ  ഡിസൈൻ ഭാഷ നിലനിർത്തുമ്പോൾ ഹാർഡ്വെയറിൽ മെച്ചപ്പെടുത്തലുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. 6.44 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയോടെയാണ് ഈ ഫോൺ വിപണിയിലെത്തുമെന്നു  പ്രതീക്ഷിക്കുന്നത്. 

ക്വാൽകോം സ്നാപ്ഡ്രാഗൺ 660 ചിപ്സെറ്റ് ആയിരിക്കും ഷവോമിയുടെ ഈ പുതിയ മോഡലിന്റെ  6 ജി.ബി വേരിയന്റിനു കരുത്ത് പകരുന്നത്.ക്വാൽകോം സ്നാപ്ഡ്രാഗൺ 626 ചിപ്പ്സെറ്റ് ഉൾപ്പെടുത്തിയാകും എം.ഐ  മാക്സ് 2 വിന്റെ  4 ജിബി വേരിയന്റ്  ലഭിക്കുക . 5000 എം.എ .എച്ച്  ബാറ്ററിയാണ് ഫോണിനു ഊർജ്ജം പകരുക.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo