ICC T20 World Cup: Hotstar മാത്രമല്ല, IND VS PAK മത്സരങ്ങൾ Live കാണാൻ ഈ ആപ്പുകളും സൈറ്റുകളും…

ICC T20 World Cup: Hotstar മാത്രമല്ല, IND VS PAK മത്സരങ്ങൾ Live കാണാൻ ഈ ആപ്പുകളും സൈറ്റുകളും…
HIGHLIGHTS

ICC T20 World Cup-ൽ ഇന്ന് IND-PAK പോരാട്ടമാണ്

ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം

World Cup ഫ്രീയായി കാണാൻ ഒട്ടനവധി ഓപ്ഷനുകളുണ്ട്

ICC T20 World Cup-ൽ ഇന്ന് IND-PAK പോരാട്ടമാണ്. ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് മത്സരം കൂടിയാണിത്. ഞായറാഴ്ച രാത്രി 8 മണിയ്ക്കാണ് ലൈവ് മത്സരം ആരംഭിക്കുന്നത്. ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ICC T20 World Cup

ICC Men’s T20 World Cup ഫ്രീയായി കാണാൻ ഒട്ടനവധി ഓപ്ഷനുകളുണ്ട്. Disney Plus Hotstar വഴി ലൈവ് സ്ട്രീമിങ് ആസ്വദിക്കാം. ഇതിന് പുറമെ ലൈവ് ക്രിക്കറ്റിന് വേറെയും ഓപ്ഷനുകളുണ്ട്.

ICC Men's T20 World Cup
ICC Men’s T20 World Cup

ICC T20 World Cup ലൈവ് കാണാം

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമിങ് ലഭ്യമാണ്. മൊബൈലിൽ കാണുന്നവർക്കുള്ള ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ഇതാണ്. കൂടാതെ, യാത്രയ്ക്കിടയിലും മറ്റും ക്രിക്കറ്റ് ലൈവ് കാണാനും ഹോട്ട്സ്റ്റാറാണ് മികച്ച ചോയിസ്.

ടിവിയിൽ കാണാൻ ഇഷ്ടപ്പെടുന്നവർക്കായി, സ്റ്റാർ സ്‌പോർട്‌സും ഡിഡി സ്‌പോർട്‌സും ലഭ്യമാണ്. ഇവയിലും ഇന്ത്യ-പാക് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഇതിലൊതുങ്ങുന്നില്ല, ഓരോ ഭാഷകൾക്കായും ലൈവ് സ്ട്രീമിങ് നടത്തുന്ന ചാനലുകളും സൈറ്റുകളുമുണ്ട്.

ലൈവ് സ്ട്രീമിങ് ഓപ്ഷനുകൾ

നേരത്തെ പറഞ്ഞ പോലെ ഹോട്ട്സ്റ്റാറിന്റെ വെബ്സൈറ്റായ hotstar.com-ൽ സ്ട്രീം ചെയ്യാം. Disney+ Hotstar ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തും ലൈവ് ആസ്വദിക്കാം.

സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 2 എന്നിവയിലൂടെ HD+SD വീഡിയോ കാണാം. സ്റ്റാർ സ്പോർട്സ് സെലക്റ്റ് 2വിലും ഇതേ സൌകര്യമുണ്ട്. സ്റ്റാർ സ്പോർട്സ് 1 ഹിന്ദിയിലൂടെ ഹിന്ദി ലൈവ് കാണാം. മാ ഗോൾഡ്, സ്റ്റാർ സ്പോർട്സ് 3 തുടങ്ങിയവയാണ് മറ്റ് ഓപ്ഷനുകൾ.

Read More: BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ

പ്രാദേശിക ഭാഷയിൽ കാണുന്നതിന് സ്റ്റാർ സ്പോർട്സ് 1 തമിഴ്, തെലുങ്ക് ചാനലുകളുണ്ട്. സ്റ്റാർ സ്പോർട്സ് 1 കന്നഡയിലും SD+HD ലൈവ് സ്ട്രീമിങ് ആസ്വദിക്കാം. സുവർണ പ്ലസ് എസ്.ഡി, ഡിഡി സ്പോർട്സ് എന്നിവയാണ് മറ്റ് പ്ലാറ്റ്ഫോമുകൾ.

ഹോട്ട്സ്റ്റാർ വെബ്സൈറ്റിൽ ലൈവ് കാണുന്നത് ഫ്രീ സേവനമല്ല. എന്നാൽ ഹോട്സ്റ്റാറിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഫ്രീയായി ലൈവ് ആസ്വദിക്കാവുന്നതാണ്.

ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക്…

ഓസ്ട്രേലിയയിലുള്ളവർക്ക് ആമസോണിൽ ക്രിക്കറ്റ് മത്സരം ലഭ്യമാണ്. USA, കാനഡ രാജ്യങ്ങളിൽ വില്ലോ ടിവിയാണ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. സ്കൈ സ്പോർട്സ് ക്രിക്കറ്റ് വഴി യുകെ ക്രിക്കറ്റ് ആരാധകർക്ക് ലോകകപ്പ് ആസ്വദിക്കാം. ബംഗ്ലാദേശുകാർക്ക് Nagorik ടിവിയിലൂടെയും, തമാശ ആപ്പിലൂടെയും ലൈവ് സ്ട്രീമിങ് ലഭ്യമായിരിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo