ഇപ്പോൾ ടെലികോം മേഖലയിൽ മത്സരിക്കുന്നത് അൺലിമിറ്റഡ് ഓഫറുകൾ നൽകിയാണ് .ജിയോ കാരണമാണ് നമുക്ക് ഈ അൺലിമിറ്റഡ് ലഭിച്ചു തുടങ്ങിയത് എന്നതാണ് സത്യം .എന്നാൽ ഇപ്പോൾ ഇവിടെ നമ്മൾ രണ്ടു ടെലികോം കമ്പനികൾ പുറത്തിറക്കിയ ഓഫറുകളുടെ ഒരു ചെറിയ അവലോകനമാണ് നടത്തുന്നത് .
അതായത് വൊഡാഫോൺ കഴിഞ്ഞയിടയ്ക്ക് പുറത്തിറക്കിയ 348 രൂപയുടെ ഓഫറും കൂടാതെ ഐഡിയ പുറത്തിറക്കിയ 349 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുമാണ് .വൊഡാഫോൺ 348 രൂപയുടെ റീച്ചാർജിൽ ഉപഭോതകൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 1 ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്നു .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 28 ജിബിയുടെ ഡാറ്റ ഈ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഐഡിയ പുറത്തിറക്കിയ 349 രൂപയുടെ റീച്ചാർജിലും സമാനമായ ഡാറ്റ തനെയാണ് ലഭിക്കുന്നത് .
അൺലിമിറ്റഡ് കോളുകളും കൂടാതെ 1 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നു .28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ഈ രണ്ടു ഓഫറുകളും പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഉള്ളതാണ് .