പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായി ഐഡിയ എത്തി .2000 രൂപവരെ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകളാണ് ഇത്തവണ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് .ഈ ക്യാഷ് ബാക്ക് ഓഫറുകൾ ഐഡിയയുടെ പഴയതും ,പുതിയതുമായ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് .
23 ഫെബ്രുവരി മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവുകളിൽ പുതിയ 4ജി സ്മാർട്ട് ഫോൺ വാങ്ങിയ ഐഡിയ ഉപഭോതാക്കൾക്ക് 4000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .എന്നാൽ ഇതേ സ്മാർട്ട് ഫോണിൽ 36 മാസം ഐഡിയ സിം ഉപയോഗിക്കണം .
അതായത് പുതിയ സ്മാർട്ട് ഫോണിൽ ഐഡിയ സിം ഇട്ടതിനു ശേഷം IMEI നമ്പർ ഐഡിയ കസ്റ്റമർ കെയറുമായി കൈമാറണം .അതിനു ശേഷം 199 രൂപയുടെയോ അതിനു മുകളിലോ റീച്ചാർജ്ജ് ചെയ്യേണ്ടതാണ് .18 മാസം കഴിയുമ്പോൾ ആദ്യ ഇൻസ്റ്റാൾമെന്റ് 750 രൂപയുടെ 36 മാസം കഴിയുമ്പോൾ ബാക്കി 1250 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .