Sony Xperia R1 Plus & R1 എന്നി മോഡലുകൾക്ക് ഒപ്പം .വില 12990 രൂപ മുതൽ
സോണിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ അവതരിപ്പിച്ചു .Sony Xperia R1 Plus & R1 എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .സോണിയുടെ സ്മാർട്ട് ഫോണുൾ എല്ലാം തന്നെ വലിയ ബഡ്‌ജെക്ടിൽ പുറത്തിറങ്ങുന്ന മോഡലുകൾ ആയിരുന്നു .
എന്നാൽ ഈ രണ്ടു മോഡലുകളെ സംബന്ധിച്ചടത്തോളം ഇത് സോണിയുടെ ബഡ്‌ജെക്റ്റ് ഫോണുകൾ എന്നുതന്നെ പറയാം .12990 രൂപമുതൽ 14990 രൂപവരെ ആണ് ഇതിന്റെ വിലവരുന്നത് .R1 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .
octa-core Qualcomm Snapdragon 430 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .720×1280 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2620mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .എന്നാൽ Xperia R1 Plusനു ആകട്ടെ 3 ജിബിയുടെ റാം ,32 ജിബിയുടെ സ്റ്റോറേജ് എന്നിവ മാത്രമേ കൂടുതലായുള്ളു .അത് കൂടാതെ ഈ മോഡലുകൾക്ക് ഐഡിയ നൽകുന്ന 60 ജിബിയുടെ ഡാറ്റയും സൗജന്യമായി ലഭിക്കുന്നതാണ് .