ഏറ്റവും പുതിയ ഡാറ്റ ഓഫറുകളുമായി ഐഡിയ എത്തിക്കഴിഞ്ഞു .ഐഡിയ നേരത്തെ തന്നെ പുറത്തിറക്കിയ ഓഫറുകൾ തന്നെയാണിത് .എന്നാൽ ഇപ്പോൾ അതിൽ കൂടുതൽ ഡാറ്റ ലഭിക്കുന്നു എന്ന് മാത്രം .199 രൂപയുടെ റീചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ 3 ജി / 4 ജി ഡാറ്റ .കൂടാതെ അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്ക് .അതായത് 56 ജിബിയുടെ ഡാറ്റ ഇതിൽ മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു .നേരത്തെ ഈ ഓഫറുകളിൽ 1.4 ജിബിയുടെ ഡാറ്റ മാത്രമാണ് ലഭിച്ചിരുന്നത് .അതായത് 39 ജിബിയുടെ ടാറ്റ മാത്രം 28 ദിവസത്തേക്ക് .കൂടാതെ 100 SMS പ്രതിദിനം ഇതിൽ ലഭിക്കുന്നതാണ് .നിങ്ങളുടെ മൈ ഐഡിയ അപ്പ്ലികേഷൻ വഴി ഇത് നിങ്ങൾക്ക് റീചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .
ജിയോയുടെ ഏറ്റവും പുതിയ മൺസൂൺ ഓഫറുകൾക്ക് തൊട്ടുപിന്നാലെ വൊഡാഫോൺ അവരുടെ പുതിയ പോസ്റ്റ് പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .പുതിയ വൊഡാഫോൺ റെഡ് പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .മറ്റു ടെലികോം പോസ്റ്റ് പെയ്ഡ് ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ വൊഡാഫോൺ റെഡ് ഓഫറുകൾ വളരെ ലാഭകരമായതാണ് .399 രൂപയുടെ ,499 രൂപയുടെ ,999 രൂപയുടെ ,1299 രൂപയുടെ ,1999 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ റെഡിൽ ലഭിക്കുന്നത് .
ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ,കുറഞ്ഞ ബില്ലിംഗ് ഗ്യാരന്റി ,സൗജന്യ ഡാറ്റ ,കൂടാതെ റോമിംഗ് പാക്കേജ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ആമസോൺ പ്രൈം മെമ്പർ ഷിപ്പും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .ജിയോ പുറത്തിറക്കിയ മൺസൂൺ ഓഫറുകൾ വെല്ലാൻ പുറത്തിറക്കിയ മികച്ച ഓഫറുകളാണ് വൊഡാഫോൺ റെഡ് .
ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ
ജിയോയുടെ ഏറ്റവും പുതിയ മൺസൂൺ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് 3.2 ടിബി ഡാറ്റ ഓഫറുകളുമായിട്ടാണ് .ജൂൺ 28 നു തുടങ്ങിയ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് സെപ്റ്റംബർ 25 വരെ ലഭ്യവുമാകുന്നതാണ് .കൂടാതെ ഉപഭോതാക്കൾക്ക് 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
ജിയോയും ഒപ്പോയും ചേർന്നൊരുക്കുന്ന മൺസൂൺ ഓഫറുകളാണിത് .ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഒപ്പോയുടെ റിയൽ മി എന്ന സ്മാർട്ട് ഫോൺ ഒഴികെ മറ്റു പുതിയ മോഡലുകൾ വാങ്ങിക്കുന്നവർക്ക് ജിയോ നൽകുന്ന 3200 ജിബിയുടെ 4ജി ഡാറ്റ കൂടാതെ 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നതാണ് .നിലവിൽ ജിയോ ഉപയോഗിക്കുന്നവർക്കും ഈ ഓഫറുകൾ ലഭിക്കുന്നതാണ് .
ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിയതിന് ശേഷം നിങ്ങളുടെ ജിയോ നമ്പറിലേക്ക് 198 രൂപയുടെ റീച്ചാർജ്ജ് ചെയ്യേണ്ടതാണ് .എങ്കിൽ മാത്രമേ ഈ ഓഫറുകൾ ആഡ് ആകുകയുള്ളു .198 രൂപയുടെ അല്ലെങ്കിൽ 299 രൂപയുടെ റീച്ചാർജ്ജ് ചെയ്യുമ്പോൾ നിങ്ങൾക്ക് 3200 ജിബിയുടെ ഡാറ്റ കൂടാതെ 4900 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .
1800 രൂപയുടെ ക്യാഷ് ബാക്ക് നിങ്ങൾക്ക് ഇൻസ്റ്റന്റ് ആയി ലഭിക്കുന്നതാണ് .ഉപഭോതാക്കൾക്ക് 50 രൂപയുടെ 36 ക്യാഷ് ബാക്ക് വൗച്ചറുകളാണ് ലഭിക്കുന്നത് .കൂടാതെ 1800 രൂപയുടെ ക്യാഷ് ബാക്ക് നിങ്ങളുടെ ജിയോ വാലെറ്റിലും ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് നിങ്ങൾക്ക് 600 രൂപ വീതം മൂന്നു തവണകളായാണ് ലഭിക്കുന്നത് .അതിനു ശേഷം നിങ്ങൾക്ക് 1300 രൂപയുടെ MakeMyTrip ഓഫറുകളും ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എല്ലാംതന്നെ ജിയോ TC ഉണ്ട് .