പുതിയ അൺലിമിറ്റഡ് ഐഡിയ ഓഫർ 179 രൂപയ്ക്ക്

Updated on 06-Dec-2017
HIGHLIGHTS

പുതിയ ഐഡിയ ഓഫറുകൾ പുറത്തിറക്കി

 

ഐഡിയ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ഐഡിയ എത്തിയിരിക്കുന്നത് 179 രൂപയുടെ അൺലിമിറ്റഡ് പ്ലാനുകളുമായിട്ടാണ് .ഐഡിയ പ്രീയപൈഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

179 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 1 ജിബിയുടെ ഡാറ്റയും ഇതിൽ ലഭിക്കുന്നതാണ് .ഐഡിയ ആപ്ലികേഷൻ ഉപയോഗിച്ച് റീച്ചാർജ്ജ്‌ ചെയ്യുന്നവർക്ക് 1 ജിബി ഡാറ്റ എക്സ്ട്രാ ലഭിക്കുന്നതാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .

വൊഡാഫോൺ പുറത്തിറക്കിയ 177 രൂപയുടെ സമാനമായ ഓഫറുകൾ ആണ് ഇപ്പോൾ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് .വൊഡാഫോണും 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത് .വൊഡാഫോണും അൺലിമിറ്റഡ് കോളുകളും കൂടാതെ 1 ജിബിയുടെ ഡാറ്റയും നൽകിയിരുന്നു .

അതുകൂടാതെ ഐഡിയ ഒരു നല്ല ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .357 രൂപയുടെ അണ്ലിമിറ്റഡ്‌ ഓഫറുകൾ ആണ് അത് .കൂടുതൽ വിവരങ്ങൾക്ക് ഐഡിയ വെബ് സൈറ്റ് അല്ലെങ്കിൽ ഐഡിയ ആപ്ലികേഷൻ പരിശോധിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :