ഐഡിയ 93 രൂപയുടെ ചോട്ടാ പായ്ക്ക്

Updated on 22-Nov-2017
HIGHLIGHTS

10 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു

 

93  രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബിയുടെ 3ജി  ഡാറ്റയും ലഭിക്കുന്നു.
ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക്  പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. 10 ദിവസ്സത്തെക്കാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

കൂടാതെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കണം എങ്കില്‍ ഓണ്‍ലൈന്‍ വഴി അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി ചില ഓഫറുകളിൽ  അധിക 1ജിബി ഡാറ്റ ലഭിക്കുന്നു.ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു.

 349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. 28 ദിവസം നീണ്ടു നില്‍ക്കുന്ന വാലിഡിറ്റിയില്‍ 42ജിബി ഡാറ്റയാണ് മുഴുവനായി ലഭിക്കുന്നത്. എന്നാല്‍ ഇതേ പ്ലാനില്‍ ചില ഉപഭോക്താക്കള്‍ക്ക് 56 ദിവസം വാലിഡിറ്റി, 70 ദിവസം വാലിഡിറ്റി, 84 ദിവസം വാലിഡിറ്റി എന്നിങ്ങനേയും ലഭിക്കുന്നു.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :