ഫ്ലിപ്പ്കാർട്ട് രജിസ്റ്റേർഡ് വില്പനക്കാർക്ക് ഇതാ പുതിയ സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്

Updated on 22-Dec-2021
HIGHLIGHTS

ഫ്ളിപ്കാര്ട്ട് രജിസ്റ്റേര്ഡ് വില്പ്പനക്കാര്ക്ക് തല്ക്ഷണ ഓവര്ഡ്രാഫ്റ്റ് സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്

വില്പ്പനക്കാരന്റെ കറന്റ് അക്കൗണ്ടിലേക്ക് തല്ക്ഷണം വായ്പ അനുവദിക്കുകയും ഉപയോഗിക്കുന്ന തുകയ്ക്കു മാത്രം പലിശ നല്കുകയും ചെയ്താല് മതി

ഫ്ളിപ്കാര്ട്ടില് രജിസ്റ്റര് ചെയ്തിട്ടുള്ള വ്യക്തിഗത വില്പ്പനക്കാര്ക്കും ബിസിനസുകള്ക്കും ഐസിഐസിഐ ബാങ്ക്  25 ലക്ഷം രൂപ വരെതല്ക്ഷണ ഓവര് ഡ്രാഫ്റ്റ് സൗകര്യമൊരുക്കി. അപേക്ഷ മുതല് തുക നല്കുന്നതുരെ പൂര്ണമായും ഡിജിറ്റലായി നടപ്പാക്കുന്ന ഈ ഓവര് ഡ്രാഫ്റ്റ് സൗകര്യം ഫ്ളിപ്കാര്ട്ടുമായി സഹകരിച്ചാണ് ബാങ്ക് നടപ്പാക്കുന്നത്. ഏതു ബാങ്കിന്റെ ഉപഭോക്താക്കള്ക്കും ഐസിഐസിഐ ബാങ്കില്നിന്ന് ഓവര് ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും.

ഐസിഐസിഐ ബാങ്കില് കറന്റ് അക്കൗണ്ട് ഉള്ളവര്ക്ക് പ്രവര്ത്തനമൂലധനത്തിനായി ഒഡി സൗകര്യം ഉപയോഗപ്പെടുത്താന് സാധിക്കും. മറ്റു ബാങ്കുകളുടെ ഇടപാടുകാര്ക്ക് ഐസിഐസിഐ ബാ്ങ്കില് ഡിജിറ്റലായി അക്കൗണ്ട് തുറക്കുകയും കെവൈസി പൂര്ത്തിയാക്കി ഒഡി സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്യാം.

 'സമയബന്ധിതമായ വായ്പയും ബിസിനസ് ചെയ്യാനുള്ള എളുപ്പവുമാണ് എംഎസ്എംഇ ബിസിനസുകളുടെ പ്രവര്ത്തനത്തിനും വളര്ച്ചയ്ക്കും പ്രധാന ഘടകങ്ങളെന്ന് മനസിലാക്കിയാണ് ഞങ്ങള് ഫ്ളിപ്കാര്ട്ടിന്റെ പങ്കാളിത്തത്തോടെ 25 ലക്ഷം രൂപ വരെ ഒഡി  പൂര്ണമായും ഡിജിറ്റല് രൂപത്തില് തല്ക്ഷണം ലഭ്യമാക്കുന്ന പദ്ധതി തയാറാക്കിയിട്ടുള്ളത്. പ്രത്യേകം വികസിപ്പിച്ച സ്കോര്കാര്ഡ് ഉപയോഗിച്ചാണ് വായ്പക്കാരുടെ വായ്പാ യോഗ്യത കണക്കാക്കുന്നത്. ഇതുവഴി മതിയായ വായ്പാ പ്രാപ്യത ഇല്ലാത്ത വ്യക്തിഗത വായ്പക്കാര്ക്കും ബിസിനസുകള്ക്കും തല്ക്ഷണം വായ്പ ലഭിക്കുവാന് സാഹയിക്കുന്നു. ''പുതിയ ഒഡി സംവിധാനം അവതരിപ്പിച്ചുകൊണ്ട്  ഐസിഐസിഐ ബാങ്കിന്റെ സെല്ഫ് എംപ്ലോയിഡ് വിഭാഗം, എസ്എംഇ ആന്ഡ് മര്ച്ചന്റ് ഇക്കോസിസ്റ്റം മേധാവി പങ്കജ് ഗാഡ്ഗില് പറഞ്ഞു.

 വില്പ്പനക്കാരന്റെ കറന്റ് അക്കൗണ്ടിലേക്ക് തല്ക്ഷണം വായ്പ അനുവദിക്കുകയും ഉപയോഗിക്കുന്ന തുകയ്ക്കു മാത്രം പലിശ നല്കുകയും ചെയ്താല് മതി. വാര്ഷികാടിസ്ഥാനത്തില് ഓട്ടോമാറ്റിക്കായി പുതുക്കുവാനും സാധിക്കും. ഫ്ളിപ്കാര്ട്ടില് രജിസ്റ്റര് ചെയ്തിട്ടുള്ള വ്യക്തികള്ക്കും ബിസിനസുകള്ക്കും ഫ്ളിപ്കാര്ട്ട് സെല്ലര് ഹബ്ബില്നിന്നും ഐസിഐസിഐ ബാങ്ക് നല്കുന്ന സൗകര്യം ഉപയോഗിക്കാം. ഡിജിറ്റലായി അപേക്ഷ നല്കാം.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :