UPI വഴി ഇപ്പോൾ വാങ്ങാം, പിന്നെ പണമടയ്ക്കാം…

UPI വഴി ഇപ്പോൾ വാങ്ങാം, പിന്നെ പണമടയ്ക്കാം…
HIGHLIGHTS

10,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്കു മാത്രമേ ഈ ഓപ്ഷൻ ലഭിക്കൂ

Buy Now, Pay Later എന്ന ഓപ്ഷൻ ഉപയോഗിച്ചു ഈ സർവീസ് ലഭ്യമാക്കാം

ICICI ബാങ്ക് ആണ് ഈ പുത്തൻ നൂതനവിദ്യ അവതരിപ്പിച്ചത്

സാധനങ്ങൾ വാങ്ങിക്കാൻ മുഴുവന് കാശ് കൈയിലില്ലേ വിഷമിക്കേണ്ട ഇഎംഐ  ഓപ്ഷനിലൂടെ ഷോപ്പിംഗ് നടത്താൻ അവസരം നൽകി ICICI ബാങ്ക്.  UPI പേയ്‌മെന്റുകൾക്കാണ് ഈ  ഇഎംഐ  ഓപ്ഷൻ ബാങ്ക് നൽകുന്നത്. UPI പേയ്മെന്റുകളിലൂടെ കുറച്ചു കുറച്ചു പണം നൽകി സാധനങ്ങൾ 
വാങ്ങിക്കാം.

Buy Now, Pay Later ഉപയോഗിക്കാം 

രണ്ടു തരാം ഓപ്ഷനുകളിൽകൂടിയാണ് UPI പേയ്‌മെന്റുകളിൽ കൂടി ഇഎംഐ  ഓപ്ഷൻ സ്വീകരിക്കാൻ ആകുന്നത്. ബാങ്കിന്റെ Buy Now, Pay Later എന്ന ഓപ്ഷൻ ഉപയോഗിച്ചു ഉപഭോക്താക്കൾക്ക്‌ ഈ സർവീസ് ലഭ്യമാക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ തന്നെ  ഇഎംഐ  ഓപ്ഷൻ നടപ്പിലാക്കാൻ പറ്റും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഈ സേവനം നമുക്ക് ലഭിക്കുക. ക്രെഡിറ്റ് കാർഡ് സ്വയ്പ്പ്  ചെയ്യാനാകില്ല.

10,000 രൂപയില്‍ കൂടുതല്‍ ഷോപ്പിംഗ് ഇടപാടുകള്‍ നടത്തുന്നവർക്ക് മാത്രമേ ഈ ഓപ്ഷൻ സ്വീകരിക്കാനാകൂ. ഭക്ഷണം, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, യാത്രകള്‍, ഗാഡ്ജറ്റുകൾ തുടങ്ങിയ എല്ലാവർക്കും ഈ ഓപ്ഷൻ മുത്തലാക്കാം.

Digit.in
Logo
Digit.in
Logo