സാംസങ്ങും ഓപ്പോയും വമ്പിച്ച വിലക്കിഴിവിൽ; Flipkart Sale അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

Updated on 17-Jan-2023
HIGHLIGHTS

ഫ്ലിപ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ ഒരു നാൾ കൂടി.

ഡിസംബർ 16നാണ് ബിഗ് സേവിങ് ഡേയ്സ് സെയിൽ (Big Savings Days Sale) ആരംഭിച്ചത്.

ഓഫറിൽ വാങ്ങാവുന്ന ഫോണുകളെ കുറിച്ച് വിശദമായി അറിയാം.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടി(Flipkart)ൽ ഇക്കഴിഞ്ഞ 16നാണ് ബിഗ് സേവിങ് ഡേയ്സ് സെയിൽ (Big Savings Days Sale) ആരംഭിച്ചത്. ഓപ്പോ, പോകോ തുടങ്ങി നിരവധി ബ്രാൻഡഡ് സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച എക്സ്ചേഞ്ച് ഓഫറും വിലക്കിഴിവുകളുമാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിൽ (Flipkart Big Savings Days Sale) നൽകുന്നത്. അതായത്, ഡിസംബർ 16 മുതൽ സ്മാർട്ട്ഫോണുകൾക്ക് എക്‌സ്‌ചേഞ്ച് ഡീലുകൾ, ബാങ്ക് ഓഫറുകൾ, ഡിസ്‌കൗണ്ടുകൾ, പലിശ രഹിത പ്രതിമാസ ഇൻസ്‌റ്റാൾമെന്റ് സ്‌കീം എന്നിവ നൽകുന്നു.

ബ്രാൻഡഡ് ഫോണുകൾ വൻ വിലക്കിഴിവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണിത്. എന്നാൽ, ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയിൽ 21-ാം തീയതി ബുധനാഴ്ച വരെയാണുള്ളത്. അതിനാൽ തന്നെ ഇതുവരെയും ഷോപ്പിങ് നടത്താത്തവർക്ക് ഉടൻ തന്നെ ഫ്ലിപ്കാർട്ടിലൂടെ ഫോണുകൾ വാങ്ങി ബിഗ് സേവിങ് നടത്താവുന്നതാണ്. കൊടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാർഡുകൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം 10 ശതമാനം വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു.  ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിൽ വിലക്കിഴിവുകളിൽ വാങ്ങാവുന്ന ഫോണുകൾ ഇവയാണ്.

പോകോ M4 Pro 5G

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള 5G അടിസ്ഥാന മോഡലിന് 11,999 രൂപയാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിലിൽ വില. മീഡിയാടെക് ഡൈമൻസിറ്റി 810 പ്രോസസറാണ് ഫോണിൽ വരുന്നത്. ഇതിന് 90Hz റീഫ്രെഷ് റേറ്റും 6.6 ഇഞ്ച് IPS LCD സ്‌ക്രീനുമാണുള്ളത്. 33W വയർഡ് ചാർജറിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് പോകോ എം4 പ്രോ(Poco M4 Pro)യിൽ വരുന്നത്. പവർ ബ്ലാക്ക്, കൂൾ ബ്ലൂ, POCO മഞ്ഞ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

റിയൽമി നാർസോ 50

4 ജിബി റാമും 64 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 12,999 രൂപയാണ് വില. മീഡിയടെക് ഹീലിയോ ജി96 പ്രോസസറും 5,000 എംഎഎച്ച് ബാറ്ററിയുമാണ് റിയൽമി നാർസോ 50 (Realme Narzo 50)യിൽ ഉപയോഗിച്ചിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റിന്റെ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി ഐപിഎസ് LCD സ്‌ക്രീനാണ് സ്മാർട്ട്‌ഫോണിനുള്ളത്. ഇത് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

മോട്ടോ g62 5G

6GB റാമും 128GB സ്റ്റോറേജുമുള്ള മോട്ടോ g62 ഫോൺ ഫ്ലിപ്കാർട്ടിൽ 14,999 രൂപയ്ക്ക് ഓഫറിൽ ലഭിക്കുന്നു. Qualcomm Snapdragon 695 പ്രോസസർ, 5,000mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. 6.55 ഇഞ്ച് ഫുൾHD+ സ്‌ക്രീനും ഇതിനുണ്ട്. 50എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2എംപി മാക്രോ സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഇതിന് പിന്നിലുള്ളത്. മുൻവശത്ത് 16എംപി ക്യാമറ സെൻസറാണുള്ളത്.

ഓപ്പോ Reno8 Pro 5G

എല്ലാ ഓഫറുകളും ഉൾപ്പെടെ, ഓപ്പോ റെനോ 8 പ്രോ 41,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. മീഡിയാടെക് ഡൈമൻസിറ്റി 8100 പ്രോസസറാണ് ഫോണിലുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റിന്റെ 6.7 ഇഞ്ച് AMOLED സ്‌ക്രീനും 950 nits പീക്ക് ബ്രൈറ്റ്‌നെസ് ലെവലുമുണ്ട്. 8GB + 256GB, 12GB + 256GB കോൺഫിഗറേഷനുകളിലാണ് സ്മാർട്ട്ഫോൺ വരുന്നത്. ഇത് ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ColorOS 12.1 ബൂട്ട് ചെയ്യുന്നു. 80W വയർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 4,500mAh ബാറ്ററിയാണ് ഫോണിലുള്ളത്.

സാംസങ് S22+

ബാങ്ക് ഓഫറും ഡിസ്‌കൗണ്ടുകളും ഉൾപ്പെടെ സാംസങ് എസ്22 പ്ലസ് (Samsung S22+) 69,249 രൂപ കിഴിവിൽ ലഭ്യമാണ്. Qualcomm Snapdragon 8 Gen 1 പ്രൊസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 120Hz റീഫ്രെഷ് റേറ്റിൽ 6.6-ഇഞ്ച് AMOLED സ്‌ക്രീനും 1750 nits പീക്ക് ബ്രൈറ്റ്‌നെസ് ലെവലും നൽകുന്നു. HDR10+ സർട്ടിഫൈഡ് സ്‌ക്രീനും 4,500 mAh ബാറ്ററിയും ഇതിലുണ്ട്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :