Amazon Prime Day Sale Mobile Offers: ആമസോൺ പ്രൈം ഡേ സെയിലിൽ മികച്ച ഡിസ്‌കൗണ്ടിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ
ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 15 ന് ആരംഭിക്കുകയാണ്
ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 15 ന് ആരംഭിക്കുകയാണ്
പ്രൈം ഡേ സെയിലിൽ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
കിടിലൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 15 ന് ആരംഭിക്കുകയാണ്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓഫർ സെയിൽ ജൂലൈ 16 ന് രാത്രി 11: 59 ന് ആണ് അവസാനിക്കുക. സ്മാർട്ട്ഫോണുകളുടെ വിലയിൽ 40 ശതമാനം വരെ ഡിസ്കൗണ്ട് ഓഫർ സെയിലിൽ ലഭ്യമാകും. വിവിധ ബാങ്ക് ഓഫറുകളുടെ ഭാഗമായും പ്രൈം ഡേയിൽ മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാകും. വിവിധ രീതിയിലുള്ള ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്താവുന്നതിനാൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോൺ പ്രൈം ഡേ സെയിൽ ഒരു സുവർണാവസരമാണ്. പ്രൈം ഡേ സെയിലിൽ വാങ്ങാൻ പരിഗണിക്കാവുന്ന ചില സ്മാർട്ട്ഫോണുകൾ ഇവിടെ പരിചയപ്പെടാം.
iQOO Neo 7 Pro
സ്‌നാപ്‌ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ കരുത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിയോ 7 പ്രോ ഗെയിമർമാർക്കായി ഒരു പ്രത്യേക ഗെയിമിംഗ് ചിപ്പ് സഹിതം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 120W ഫ്ലാഷ് ചാർജ്, 5000mAh ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകളുള്ള ഈ ഫോൺ ഇപ്പോൾ 1000 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാം. വൺപ്ലസ് നോർഡ് 3: 6.74-ഇഞ്ച് സൂപ്പർഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റ് കരുത്ത്, 16 ജിബി വരെ റാം തുടങ്ങിയ മികച്ച ഫീച്ചറുകളുമായാണ് നോർഡ് 3 എത്തുന്നത്.
Realme Narzo 60
90Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 64 എംപി സ്ട്രീറ്റ് ഫോട്ടോഗ്രാഫി ഫീച്ചറുകളും ഇതിലുണ്ട്. 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്. നാർസോ 60 യുടെ പ്രാരംഭമോഡലിന്റെ വില 17,999 മുതൽ ആരംഭിക്കുന്നു.
Samsung Galaxy M34 5G
ഗാലക്സി എം34 5ജി സ്മാർട്ട്‌ഫോൺ വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയും നോ-ഷേക്ക് ക്യാമറ ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. 120Hz AMOLED ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 5 സ്‌ക്രീൻ, 6000mAh ബാറ്ററി എന്നിവയുമായാണ് ഈ സാംസങ് ഫോൺ എത്തുന്നത്. ഇപ്പോൾ 999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ പ്രീബുക്ക് ചെയ്യാം.
Itel P40+
7000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. ഒക്ടാകോർ പ്രൊസസർ, പഞ്ച്-ഹോൾ ഡിസൈനുള്ള 6.8 ഇഞ്ച് ഡിസ്‌പ്ലേ, 90Hz റിഫ്രഷ്റേറ്റ് എന്നിവ ഇതിലുണ്ട്. 8,099 രൂപ പ്രാരംഭ വിലയിൽ ഐടെൽ P40+ സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് വാങ്ങാം.
Tecno Camon 20 Premier 5G
108എംപി അൾട്രാവൈഡ് മാക്രോ ലെൻസ്, ഗംഭീരമായ ഡിസൈൻ, 6.67-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായാണ് ഈ ടെക്നോ ഫോൺ എത്തുന്നത്. 29,999 രൂപ പ്രാരംഭവിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
ഈ സ്മാർട്ട്ഫോണുകളിൽ പലതും ജൂലൈ ആദ്യ ആദ്യ ആഴ്ചയിൽ ലോഞ്ച് ചെയ്തവയാണ്. ഇവയിൽ പലതിന്റെയും വിൽപ്പന ആരംഭിക്കുന്നതുതന്നെ ആമസോൺ പ്രൈം ഡേ സെയിലിൽ ആണ്. വിൽപ്പന ആരംഭിക്കുന്നതിനാൽ മികച്ച ഡിസ്കൗണ്ടുകളോടെ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അവസരം ഉണ്ടാകും. എന്നാൽ നിശ്ചിത ദിവസത്തേക്ക് മാത്രമാകും ഈ വിലക്കുറവ് ലഭ്യമാകുക. അതിനാൽ കിട്ടുന്ന അവസരം വിനിയോഗിക്കാൻ ശ്രമിക്കുക.