ഹുവാവെ ഓണർ 9 വിപണിയിലെത്തി

Updated on 13-Jun-2017
HIGHLIGHTS

നേരത്തെ പ്രഖ്യാപിച്ച ജൂൺ 20 അല്ലെങ്കിൽ ജൂൺ 27 എന്നീ തീയതികൾക്കു മുൻപേയാണ് ഫോൺ വിപണിയിലെത്തിയത്

നിരവധി ഊഹാപോഹങ്ങൾക്കൊടുവിൽ  ഹുവാവെയുടെ പുത്തൻ താരം ഓണർ 9 ജൂൺ 12 നു വിപണിയിലെത്തി .ചൈനയിൽ നിന്നുള്ള  മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ വെയ്‌ബോ യിൽ നിന്നും ലഭിച്ച  ചിത്രങ്ങൾ ഈ ഫോൺ  ജൂൺ 12-ന് വിൽപ്പനയ്‌ക്കെത്തുമെന്നു സൂചിപ്പിച്ചിരുന്നു. 
 
നേരത്തെ പ്രഖ്യാപിച്ച ജൂൺ 20 അല്ലെങ്കിൽ ജൂൺ 27 എന്നീ തീയതികൾക്കു മുൻപേ ഫോൺ വിപണിയിലെത്തിക്കാനായി എന്നത്  ഹുവാവെ പ്രേമികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ഷാങ്ങ്ഹായിൽ നടന്ന ഫോൺ ലോഞ്ചിങ് ചടങ്ങ്  ഷാങ്ഹായ് അക്വാട്ടിക് സ്പോർട്സ് സെന്ററിലാണ്  അരങ്ങേറിയത്.ബ്ലൂ, അംബർ ഗോൾഡ്, ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തിയത്.

3 ഡി മെറ്റൽ & ഗ്ലാസ് ഫിനിഷിങ്ങുള്ള ബോഡിയിൽ ഡ്യുവൽ ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിൽ  20 എംപി മെയിൻ സെൻസറും(മോണോക്രോം)  ഒരു 12 എംപി സെക്കൻഡറി സെൻസറും ആണുള്ളത് . 5.15 ഇഞ്ച് ഫുൾ എച്ച്ഡി (1920 x 1080 പിക്സൽ ) റസല്യൂഷൻ നൽകുന്ന ഡിസ്പ്ളേയ്ക്കൊപ്പം 2.4GHz ഒക്ടകോർ പ്രോസസറാണ്  ഹുവാവെ ഓണർ 9 ഫോണിന് കരുത്ത് പകരുന്നത്.3200 എം.എ.എച്ച് ബാറ്ററിയുള്ള ഈ  ഫോൺ  4 ജിബി, 6 ജിബി എന്നീ രണ്ടു റാം വേരിയന്റുകളിൽ  ലഭ്യമാണ് 

Connect On :