നോവ ശ്രേണിയിൽ രണ്ടു പുതിയ ഫോണുകളുമായി ഹുവാവേ

നോവ ശ്രേണിയിൽ രണ്ടു പുതിയ ഫോണുകളുമായി ഹുവാവേ
HIGHLIGHTS

മികച്ച ക്യാമറാ സവിശേഷതകളോടെ നോവ 2, നോവ 2 പ്ലസ് ഫോണുകൾ

ഹുവാവേ അതിന്റെ മധ്യനിര ഫോണുകളുടെ നിരയിലേക്ക്  രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ചു നോവ സീരീസിലാണ് പുതിയ  നോവ 2, നോവ 2 പ്ലസ് എന്നീ ക്യാമറാ ഫോണുകൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ഫോണുകൾക്കും  ഒരു 20 എംപി സെൽഫി ക്യാമറയും പിന്നിൽ ഒരു ഡ്യുവൽ ക്യാമറയും ഉണ്ട്. നോവാ 2, നോവ 2 പ്ലസ് എന്നിവയുടെ സവിശേഷതകൾ ഹുവാവെ ആരാധകരെ ആകർഷിക്കുമെന്നതിൽ തർക്കമില്ല . 

ഈ ഫോണുകളിൽ ആകെ മൂന്ന് കാമറകളുണ്ടെന്നത് ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ് .  ആൻഡ്രോയ്ഡ് 7.0 നൗഗട്ട്  ഓപറേറ്റിംഗ് സിസ്റ്റം  അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇഎംയുഐ 5.1 ആണ് നോവയുടെ ഇന്റർഫേസിന് മിഴിവേകുന്നത്.

എൽഇഡി ഫ്ളാഷുള്ള 12 എംപി & 8 എംപി  ഡ്യുവൽ ക്യാമറയാണ്  രണ്ട് ഫോണുകളുടെയും പ്രധാന ക്യാമറകൾ. 12 എംപി വൈഡ് ആംഗിൾ ഷോട്ടുകൾക്കായി ഉപയോഗിക്കുമ്പോൾ 8 എംപി കൂടുതൽ സൂം ചെയ്യാനുള്ള ഒരു  ടെലിഫോട്ടോ  ലെൻസ് ആയാണ് ഉപയോഗിക്കുന്നത് . ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്ന ക്യാമറ ഉപയോഗിച്ച് പകർത്തുന്ന ചിത്രങ്ങളുടെ  ഫോക്കസ്  ആ  ദൃശ്യം പകർത്തിക്കഴിഞ്ഞും  മാറ്റാനാകും. 4 ജി കണക്റ്റിവിറ്റിയുള്ള  ഈ ഫോണുകളുടെ അടിസ്ഥാന മോഡലിന് ഏകദേശം 23,500  രൂപയാണ് പ്രതീക്ഷിക്കുന്നത്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo