4ജി ടെക്നോളോജികൾക്ക് വിടപറയുവാൻ സമയമായി .ഇപ്പോൾ ഇതാ പുതിയ 5ജി ടെക്നോളജി സ്മാർട്ട് ഫോണുകളുമായി ചൈനീസ് നിർമിത കമ്പനിയായ ഹുവാവെ അടുത്ത വർഷം എത്തുന്നു എന്ന് റിപ്പോർട്ടുകൾ .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 5ജി സ്മാർട്ട് ഫോണുകളുമായിട്ടാണ് ഹുവാവെ അടുത്ത വർഷം എത്തുന്നത് .
https://twitter.com/neiltwitz/status/986127602283773952?ref_src=twsrc%5Etfw
എന്നാൽ ഈ വർഷവും ഹുവാവെയുടെ മോഡലുകൾ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു എന്ന് പറയാം .ഈ വർഷം ഹുവാവെ 3 ഡ്യൂവൽ പിൻ ക്യാമറയിലുള്ള സ്മാർട്ട് ഫോണുകളുമായിട്ട് ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട് .അതിനു തൊട്ടു പിന്നാലെയാണ് 5ജി തരംഗം സൃഷ്ട്ടിക്കാൻ പുതിയ മോഡലുകൾ അടുത്ത വർഷം എത്തിക്കുന്നത് .
എയർടെൽ എത്തുന്നു ഹുവാവെ മോഡലുകൾക്ക് ഒപ്പം
ഈ വർഷം നമ്മൾ കാത്തിരിക്കുന്ന കാര്യങ്ങളിൽ എടുത്തുപറയേണ്ടത് 5ജി നെറ്റ്വർക്ക് തന്നെയാണ് .4ജി മതിവരുവോളം ഉപയോഗിച്ചുകഴിഞ്ഞു .ഇനി 5ജി യിൽ ഒരുകൈനോക്കേണ്ടേ ?എയർടെൽ അവരുടെ പുതിയ 5ജി ടെക്നോളജിയുടെ ട്രയൽ ഗുഡാസിറ്റിയിൽ നടത്തുകയുണ്ടായി .പുതിയ സാങ്കേതിക ടെക്നോളജിയുടെ (IODT) സഹയാത്തോടെയാണ് ഇത് സാധ്യമാകുന്നത് .
4ജി ഉപയോഗിച്ച് മടുത്തവർക്കായി ഇതാ പുതിയ 5ജി ടെക്നോളോജിയുമായി എയർടെൽ എത്തുന്നു .ചൈനീസ് നിർമ്മിതമായ ഹുവാവെയുടെ മോഡലുകൾക്ക് ഒപ്പം ചേർന്നാണ് എയർടെൽ പുതിയ 5ജി ടെക്നോളജി പുറത്തിറക്കുന്നത് .ഇന്ത്യയിൽ ആണ് ആദ്യമായി 5ജി പരീക്ഷണം നടത്തുന്നത് എന്നാണ് സൂചനകൾ .
2019-2020 ൽ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ഒരുങ്ങുന്നത് .ഇപ്പോൾ ടെലികോം മേഖലയിൽ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവിൽ 4ജിയിൽ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .എന്നാൽ ഈ വർഷം തന്നെ ഇതിന്റെ പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
നിലവിൽ ലഭിക്കുന്ന 4ജി നെറ്റ്വർക്കിനെക്കാളും 100 മടങ്ങു സ്പീഡിൽ ആണ് എയർടെലിന്റെ 5ജി പ്രവർത്തിക്കുക എന്ന് എയർടെലിന്റെ ഡയറക്ടർ അബേ അറിയിച്ചു .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക