ഈ വർഷം ഉപഭോതാക്കൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് 5ജി സ്മാർട്ട് ഫോണുകൾക്ക് വേണ്ടിയാണു .എന്നാൽ ഇപ്പോൾ ഇതാ ഹുവാവെയുടെ ശ്രേണിയിൽ നിന്നും 5ജി സ്മാർട്ട് ഫോണുകൾ ഫെബ്രുവരിയിൽ തന്നെ ലോകവിപണിയിൽ എത്തുന്നു .ഹുവാവെയുടെ ഫോൾഡബിൾ 5ജി സ്മാർട്ട് ഫോണുകളാണ് ഈ മാസം നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കുന്ന വിവരം ട്വിറ്റർ അകൗണ്ടിൽ കൂടിത്തന്നെ ഹുവാവെ അറിയിച്ചിരിക്കുന്നത് .ഫെബ്രുവരി 25 മുതൽ ഫെബ്രുവരി 28 വരെയാണ് മൊബൈൽ വേൾഡ് കോൺഗ്രസ് ബാഴ്സിലോണയിൽ നടക്കുന്നത് .ഇപ്പോൾ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 7.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് .ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം .
ഹുവാവെയുടെ P30 & P30 മോഡലുകൾ മാർച്ചിൽ
ഈ വർഷം ഹുവാവെയിൽ നിന്നും മറ്റൊരു തകർപ്പൻ മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .ഹുവാവെയുടെ P30 കൂടാതെ ഹുവാവെ P30 പ്രൊ എന്നി മോഡലുകളാണ് ഈ വർഷം മാർച്ച് അവസാനത്തോടുകൂടി ലോകവിപണിയിൽ എത്തുന്നത് .ഹുവാവെയുടെ തന്നെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ P20 എന്ന സ്മാർട്ട് ഫോണുകളുടെ തുടർച്ചയാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും .ഹുവാവെയുടെ ആദ്യത്തെ ട്രിപ്പിൾ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു ഹുവാവെയുടെ പി 20 പ്രൊ മോഡലുകൾ .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ P30 പ്രോയുടെ രണ്ടു വേരിയന്റുകൾ മാർച്ചിൽ വിപണിയിൽ എത്തുന്നുണ്ട് എന്നാണ് .
ഹുവാവെയുടെ P30 കൂടാതെ P30 പ്രൊ മോഡലുകളുടെ പ്രതീക്ഷിക്കുന്ന കുറച്ചു സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു . 6.1 ഇഞ്ചിന്റെ കൂടാതെ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേകളിലാണ് ഈ രണ്ടു മോഡലുകളും പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഡിസ്പ്ലേ OLED തന്നെയായിരിക്കും .Kirin 980 പ്രോസസറുകളാണ് ഇതിനുണ്ടാകുക .ഡിസ്‌പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകൾ നമുക്ക് പ്രതീക്ഷിക്കാം .8 ജിബിയുടെ കൂടാതെ 12ജിബിയുടെ രണ്ടു റാം വേരിയന്റുകളിൽ ഇത് പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .മാർച്ച് അവസാനത്തോടുകൂടി പാരിസിൽ ഇത് പുറത്തിറങ്ങുന്നു .അതിനുശേഷം ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .