5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേയും എഡ്ജ് സെൻസ് ടെക്നോളജിയുമായി എച്ച്ടിസി യു11 എത്തുന്നു

5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേയും എഡ്ജ് സെൻസ് ടെക്നോളജിയുമായി  എച്ച്ടിസി യു11 എത്തുന്നു
HIGHLIGHTS

എച്ച്ടിസിയിൽ നിന്നുള്ള പുതിയ സ്മാർട്ട്ഫോൺ :യു11

എച്ച്ടിസി അറിയിച്ചതോടെയാണ് ഈ ബ്രാൻഡിനെ ഇഷ്ടപ്പെടുന്നവരുടെ ആകാംക്ഷയ്ക്ക് വിരാമമായത്. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ മോഡലിനെ സംബന്ധിച്ച ചൂടൻ ചർച്ചകൾക്ക് ഇതോടെ തിരശീല വീണു.

ഫോണിന്റെ വശങ്ങളിൽ  കൈകൊണ്ട് അമർത്തി ഉപയോക്താക്കൾക്ക്  ക്യാമറ തുറക്കാനോ , ടെക്സ്റ്റ് മെസ്സേജ് അയയ്ക്കാനോ , മെയിൽ നോക്കാനോ  അല്ലെങ്കിൽ ഏതെങ്കിലും ആപ്ലിക്കേഷൻ തുറക്കാനോ ഒക്കെ സഹായിക്കുന്ന എഡ്ജ് സെൻസ് ടെക്നോളജിയാണ് ഈ ഫോണിന്റെ ഏറ്റവും മികച്ച സവിശേഷത.4 ജി എൽടിഇ, വോൾട്ട് കണക്റ്റിവിറ്റിയുള്ള  ഡ്യുവൽ സിം സപ്പോർട്ടുള്ള; ആൻഡ്രോയിഡ് നൗഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് 3000 എം എ എച്ച് ബാറ്ററിയാനുള്ളത്.

 ഗോറില്ലാ ഗ്ലാസ് 5 സംരക്ഷണമേകുന്നതും  2560 x 1440  റെസലൂഷൻ നൽകുന്നതുമായ   5.5 ഇഞ്ച് എൽസിഡി  ഡിസ്പ്ലെയാണ് എച്ച്ടിസി യു11 നുള്ളത്.  ഒക്റ്റാകോർ സ്നാപ്ഡ്രാഗൺ 835 പ്രോസസർ  കരുത്ത് പകരുന്ന  ഈ  സ്മാർട്ട്ഫോൺ 4 ജി.ബി. റാം & 64 ജിബി സ്റ്റോറേജ്, 6 ജിബി റാം &  128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ  രണ്ടു വേരിയന്റുകളിൽ ലഭ്യമാകും.12 എംപി  റെസലൂഷൻ , F / 1.7 അപ്പെർച്ചർ, ഒഐഎസ്, അൾട്രസ്പീഡ് ഓട്ടോഫോക്കസ്, റോ ക്യാപ്ചർ, ഡ്യുവൽ എൽഇഡി ഫ്ളാഷ് എന്നീ സൗകര്യങ്ങളുള്ള പ്രധാന ക്യാമറയും 16 എം.പി സെൽഫി ഷൂട്ടറുമാണ് ഫോണിനുള്ളത്. 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo