ആപ്പിളിനെ വെല്ലാൻ എത്തി HTC U11+ 2018 ,വില ?
ഇന്ത്യൻ വിപണിയിൽ HTC U11+ എത്തി
HTC അവരുടെ ഏറ്റവും പുതിയ മോഡലുകൾ വിപണിയിൽ എത്തിച്ചു .HTC U11+ എന്ന മോഡലാണ് മികച്ച സവിശേഷതകളുമായി വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 56,990 രൂപയാണ് .
6 ഇഞ്ചിന്റെ IPS LCD QHD+ ഡിസ്പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . 2880 x 1440 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു വേരിയറ്റുകളിലാണ് ഇത് വിപണിയിൽ എത്തുന്നത് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .12 മെഗാപിക്സലിന്റെ Ultrapixel 3 പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് ഇതിനുള്ളത് .
Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3930mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .Quick Charge 3.0 ,Bluetooth 5.0, NFC, LTE, Wi-Fi,കൂടാതെ USB Type-C പോർട്ട് എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .