HPയുടെ പുതിയ ക്രോം ബുക്കുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന HP Chromebook 11a എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .MediaTek MT8183 Octa-core പ്രോസ്സസറുകളിലാണ് HP Chromebook 11a വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .
മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ മോഡലുകൾ 11.6 ഇഞ്ചിന്റെ HD പ്ലസ് ടച്ച് ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .MediaTek MT8183 Octa-core പ്രോസ്സസറുകളിലാണ് ഈ മോഡലുകൾ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GBയുടെ ഓൺ ബോർഡ് സ്റ്റോറേജുകൾ ഇതിനുണ്ട് .
അതുപ്പോലെ തന്നെ 256GBവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നു .അതുപോലെ തന്നെ ഈ മോഡലുകൾക്ക് USB Type-A കൂടാതെ USB Type C പോർട്ടുകളും കൂടാതെ അഡിഷണൽ ആയി മൈക്രോ എസ് ഡി കാർഡുകൾ ഇടുവാനുള്ള ഓപ്ഷനുകളും HP Chromebook 11a ൽ ലഭിക്കുന്നതാണ് .
HP Chromebook 11a മോഡലുകളിൽ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും കൂടാതെ ആൻഡ്രോയിഡിന്റെ ആപ്ലികേഷൻ സപ്പോർട്ടും ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ ഈ Chromebook 11a മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 21,999 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .