ജിയോ ഫോൺ എക്സ്ചേഞ്ച് ചെയ്യണോ ,എങ്കിൽ ?

ജിയോ ഫോൺ എക്സ്ചേഞ്ച് ചെയ്യണോ ,എങ്കിൽ ?
HIGHLIGHTS

എങ്ങനെ ജിയോ ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങിക്കും ?

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ജൂലൈ 20 മുതൽ ആരംഭിച്ചു കഴിഞ്ഞു .ജിയോയുടെ മൺസൂൺ (Jio Monsoon offer )ഓഫറുകൾ എന്ന പേരിലാണ് ഈ ഓഫറുകൾ എത്തുന്നത് .അടുത്ത മാസം 15 തീയതി മുതൽ ജിയോ ഫീച്ചർ 2 ഫോണുകൾ പുറത്തിറങ്ങുന്നതിന് മുന്നോടിയായി  ജൂലൈ 20 മുതൽ ഉപഭോതാക്കൾക്ക് മൺസൂൺ ഓഫറുകൾ ലഭ്യമാകുന്നു .മൺസൂൺ ഓഫറുകൾ ലഭിക്കുന്നത് പഴയ ജിയോ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് .

ജിയോ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് അത് എക്സ്ചേഞ്ച് ചെയ്യുവാനുള്ള അവസരമാണ് ജിയോ ഇപ്പോൾ നൽകുന്നത് .നിങ്ങളുടെ പഴയ ഫീച്ചർ ഫോൺ നൽകി നിങ്ങൾക്ക് പുതിയ ഫേസ് ബുക്ക് ,വാട്ട്സ് ആപ്പ് ,യൂട്യൂബ് സപ്പോർട്ട് ചെയ്യുന്ന ജിയോ ഫോൺ 2 വാങ്ങിക്കുവാനുള്ള അവസരമാണ് ജൂലൈ 20 മുതൽ ലഭ്യമാകുന്നത് .നിങ്ങളുടെ പഴയ ഫോണും 501 രൂപയുമാണ് പുതിയ ഫീച്ചർ ഫോൺ വാങ്ങിക്കുന്നതിനു നൽകേണ്ടത് .

ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ് .2999 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo