ഗ്യാസിന്റെ സബ്‌സീഡി എങ്ങനെ നോക്കാം കൂടാതെ ആധാറിലെ തെറ്റുകൾ എങ്ങനെ തിരുത്താം

ഗ്യാസിന്റെ സബ്‌സീഡി എങ്ങനെ നോക്കാം കൂടാതെ ആധാറിലെ തെറ്റുകൾ എങ്ങനെ തിരുത്താം
HIGHLIGHTS

കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസ്സിലാക്കാം

ഗ്യാസിന്റെ സബ്‌സിഡി എങ്ങനെ ഓൺലൈൻ വഴി നോക്കാം 

 

ഗ്യാസ് എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിൽ ഇപ്പോൾ ഒഴിച്ചുകൂടുവാൻ സാധികാത്ത ഒരു കാര്യം തന്നെയാണ് .ഇപ്പോൾ നമ്മൾ ഗ്യാസിന് നൽകുന്ന പണത്തിൽ നിന്നും കുറച്ചു പൈസ ഒരു സേവിങ്സ് പോലെ നമുക്ക് നമ്മളുടെ അക്കൗണ്ടിൽ ലഭിക്കുന്നുണ്ട് .എന്നാൽ അത് നമുക്ക് നോക്കുന്നതിനു ഇവിടെ കുറച്ചു വഴികൾ .

ആദ്യം ഉപഭോതാക്കൾ ചെയ്യേണ്ടത് ഇത്രമാത്രം ;www.mylpg.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക .ഈ വെബ് സൈറ്റിൽ നിന്നും  മുകളിൽ LPG സബ്സിഡി ഓൺലൈൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ തിരഞ്ഞെടുക്കുക .അതിനുശേഷം അടുത്ത പേജിലേക്ക് പോകുമ്പോൾ അവിടെ "give ഫീഡ്ബാക്ക് "എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ഉണ്ട് . 

"give ഫീഡ്ബാക്ക് " എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം ഇവിടെ മുകളിൽ  കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോം വരുന്നതായിരിക്കും .ഈ ഫോമിൽ ഉപഭോതാക്കളുടെ വിവരങ്ങൾ എഴുതിയതിനു ശേഷം സബ്മിറ്റ് കൊടുക്കേണ്ടതാണ് .അപ്പോൾ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും ലഭിക്കുന്നതാണ് .രണ്ടാമതായി നിങ്ങൾക്ക് വിവരങ്ങൾക്ക് ലഭിക്കുന്നതിന് നേരിട്ട് നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ് .

അവസാനമായി നിങ്ങൾക്ക്  ഗ്യാസിന്റെ ടോൾ ഫ്രരീ കസ്റ്റമർ കെയറിൽ വിളിച്ചു നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഉപഭോതാക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും .അതിന്നായി ടോൾ ഫ്രീ നമ്പർ ആയ 18002333555 വിളിക്കാവുന്നതാണ് .ഇങ്ങനെ മൂന്നു തരത്തിൽ ഉപഭോതാക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുന്നതായിരിക്കും .

ആധാറിലെ തെറ്റുകൾ എങ്ങനെ തിരുത്താം 

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അത്യാവിശ്യമായ ഒന്നാണ് ആധാർ കാർഡുകൾ .എല്ലാകാര്യത്തിനു ഇപ്പോൾ ആധാർ കാർഡുകൾ ഉപയോഗിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത് .എന്നാൽ ഇപ്പോൾ കുറച്ചു ആളുകൾ നേരിടുന്ന ഒരു പ്രേശ്നങ്ങളിൽ ഒന്നാണ് അതിലെ തെറ്റുകൾ .നമ്മളുടെ പേരുകളിൽ തെറ്റുണ്ടാകാം ,അതുപോലെതന്നെ അഡ്രെസ്സ് തെറ്റുവരാം ,അങ്ങനെ പലകാര്യങ്ങളിൽ തെറ്റുവരുവാൻ സാധ്യതയുണ്ട് .അങ്ങനെ തെറ്റുവന്നാൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ വഴി തിരുത്തുവാൻ സാധിക്കുന്നതാണ് .ഇത് കൂടുതലും ഉപകാരപ്പെടുന്നത് സ്ഥലത്തു ഇല്ലാത്തവർക്കാണ് .ഗൾഫ് നാടുകളിൽ മറ്റും ജോലി ചെയ്യുന്നവർക്ക് ഇത് കൂടുതൽ പ്രേയോജനപ്പെടുന്നതാണ് .

നിങ്ങളുടെ ആധാർ കാർഡുകളിൽ തെറ്റുകൾ നിങ്ങൾക്ക് തന്നെ തിരുത്തുന്നതിന് കുറച്ചു വഴികൾ .ആദ്യം തന്നെ നിങ്ങൾ https://ssup.uidai.gov.in/web/guest/update എന്ന വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണ് .ഇത് ഗവൺമെന്റിന്റെ ആധാർ വെബ് സൈറ്റ് തന്നെയാണ് .ഈ വെബ് സൈറ്റ് തുറന്നതിനു ശേഷം ആദ്യം തന്നെ ചോദിക്കുന്നത് നിങ്ങളുടെ ആധാറിന്റെ നമ്പർ ആണ്(Enter your Aadhaar number/VID) .ആധാർ നമ്പർ നൽകിയതിന് ശേഷം എന്റർ ചെയ്യുക .അതിനു ശേഷം അടുത്ത പേജ് ഓപ്പൺ ആകുന്നതാണ് .അടുത്ത പേജിൽ വൺ ടൈം പാസ്സ്‌വേർഡ് ചോദിക്കുന്നതാണ് .

ഈ വൺടൈം പാസ്സ്‌വേർഡുകൾ നിങ്ങളുടെ ആധാർ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എത്തുന്നതായിരിക്കും .അങ്ങനെ ലഭിച്ച OTP അവിടെ നൽകുക .അതിനു ശേഷം അടുത്ത പേജിൽ പോകുന്നതായിരിക്കും .രണ്ടാമത്തെ പേജിൽ എത്തിക്കഴിയുമ്പോൾ അവിടെ കുറച്ചു ഓപ്‌ഷനുകൾ നൽകിയിരിക്കുന്നത് കാണാം .അതിൽ നിങ്ങൾക്ക് എന്താണോ തിരുത്തേണ്ടത് അതിൽ ക്ലിക്ക് ചെയ്തു ചെയ്യുവാൻ സാധിക്കുന്നതാണ് .ഇത്തരത്തിൽ എളുപ്പവഴിയിലൂടെ നിങ്ങളുടെ ആധാറിലെ തെറ്റുകൾ നിങ്ങൾക്ക് സ്വന്തമായി തന്നെ തിരുത്തുവാൻ സാധിക്കുന്നതാണ് .കൂടുതൽ അറിയുന്നതിന് ഈ വെബ് സൈറ്റ് സന്ദർശിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo