#IndiaFightsCorona COVID-19; പുതിയ Aarogya Setu ആപ്ലികേഷൻ

Updated on 13-Apr-2020
HIGHLIGHTS

ഗവണ്മെന്റിന്റെ പുതിയ ആപ്പ്ലികേഷനുകൾ എത്തി

കോവിഡിന് എതിരെ ഇപ്പോൾ നമ്മൾ എല്ലാവരും ഒറ്റകെട്ടായി പോരാടിക്കൊണ്ടിരിക്കുകയാണ് .എന്നാൽ അതിനോടൊപ്പം തന്നെ ധാരാളം ഫേക്ക് മെസ്സേജുകളും സോഷ്യൽ മീഡിയയിലൂടെ എത്തുന്നുണ്ട് .എന്നാൽ ഇത്തരത്തിൽ ഫേക്ക് വാർത്തകളെ തിരിച്ചറിയുന്നതിനു  COVID-19 നെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അറിയുന്നതിന്  ഇപ്പോൾ സെൻട്രൽ govt പുറത്തിറക്കിയിരിക്കുന്ന പുതിയ ആപ്ലികേഷനുകൾ ആണ് Aarogya Setu .ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും തന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

കൂടാതെ https://www.mygov.in/covid-19 എന്ന ഒഫീഷ്യൽ വെബ് സൈറ്റ് വഴി പരിശോധിക്കുവാനും സാധിക്കുന്നതാണ് .Aarogya Setu എന്ന ആപ്ലിക്കേഷനിൽ നിങ്ങളുടെ ജില്ലയിൽ ഇപ്പോൾ എത്ര COVID-19 ആക്റ്റീവ് കേസുകൾ ഉണ്ട് എന്നത് മുതൽ ഇന്ത്യയിലെ മുഴുവൻ വിവരങ്ങളും ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ മറ്റു സോഷ്യൽ മീഡിയ ലിങ്കുകളും അതോടൊപ്പം തന്നെ ഹെല്പ് ലൈൻ നമ്പറുകളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ് .

കൂടാതെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :