Aadhaarലെ അഡ്രസ് പ്രൂഫ് എങ്ങനെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം?

Updated on 09-May-2023
HIGHLIGHTS

പത്ത് വർഷത്തിന് മുൻപുള്ള ആധാർ കാർഡ് ജൂൺ 14നു മുൻപ് പുതുക്കണം

ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകേണ്ടി വരും

ആധാറിന്റെ അഡ്രസ് പ്രൂഫ് എങ്ങനെ അപ്‌ലോഡ് ചെയ്യുമെന്ന് പരിശോധിക്കാം

ഒരു ഇന്ത്യൻ പൗരന്റെ അടിസ്ഥാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ് (Aadhaar Card). ഈ രാജ്യത്തെ എല്ലാവിധ ആനുകൂല്യങ്ങളും നമ്മൾക്ക് ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കേണ്ടതുണ്ട്. ആധാർ കാർഡ് (Aadhaar Card) ജനസംഖ്യാപരമായ വിവരങ്ങൾ പുനർമൂല്യപ്പെടുത്തുന്നതിനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ  യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടാതെ ആധാർ കാർഡ് (Aadhaar Card) പത്ത് വർഷത്തിന് മുൻപ് എടുത്തതാണെങ്കിൽ, 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ആധാർ കാർഡ്(Aadhaar Card)സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസരമുണ്ട്. ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് (Aadhaar Card) പുതുക്കാൻ പണം നൽകേണ്ടി വരും.

അതേസമയം, ഈ സേവനം myAadhaar എന്ന പോർട്ടലിൽ മാത്രമേ സൗജന്യമായിട്ട് അപ്ഡേറ്റ് ചെയ്യാൻ പറ്റുകയുള്ളു. ഈ രീതിയിൽ അല്ലാതെ അപ്ഡേറ്റ് ചെയ്യണമെങ്കിൽ മുമ്പത്തെപ്പോലെ ആധാർ കേന്ദ്രങ്ങളിൽ 50 രൂപ ഫീസ് അടച്ചു അപ്ഡേറ്റ് ചെയ്യേണ്ടി വരും. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം. 

അഡ്രസ് പ്രൂഫ് എങ്ങനെ സൗജന്യമായി അപ്‌ലോഡ് ചെയ്യാം?

  • https://myaadhaar.uidai.gov.in/ സന്ദർശിക്കുക
  • ലോഗിൻ ചെയ്‌ത് 'പേര്/ലിംഗഭേദം/ ജനനത്തീയതി & വിലാസ അപ്‌ഡേറ്റ്' തിരഞ്ഞെടുക്കുക
  • ആധാർ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
  • ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് വിലാസം തിരഞ്ഞെടുത്ത് ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക ക്ലിക്ക് ചെയ്യുക
  • സ്കാൻ ചെയ്ത ഒരു പകർപ്പ് അപ്‌ലോഡ് ചെയ്‌ത് ആവശ്യമായ വിവരങ്ങൾ നൽകുക.
  • 50 രൂപ അടയ്ക്കുക. (ജൂൺ 15 വരെ ആവശ്യമില്ല).
  • ഒരു സേവന അഭ്യർത്ഥന നമ്പർ (SRN) ജനറേറ്റുചെയ്യും. പിന്നീട് സ്റ്റാറ്റസ് ട്രാക്കുചെയ്യുന്നതിന് ഇത് ഉപയോഗിക്കാം.
  • പരിശോധന പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും.
Connect On :