Aadhaar Card Update: ആധാർ എങ്ങനെ സുരക്ഷിതമായി അപ്ഡേറ്റ് ചെയ്യാം

Aadhaar Card Update: ആധാർ എങ്ങനെ സുരക്ഷിതമായി അപ്ഡേറ്റ് ചെയ്യാം
HIGHLIGHTS

ആധാറിന്റെ പേരിലുള്ള തട്ടിപ്പുകൾ‌ക്ക് നേരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ

UIDAI ആണ് ട്വിറ്റർ വഴി മുന്നറിയിപ്പുമായി രം​ഗത്ത് എത്തിയിരിക്കുന്നത്

ആധാർ കാർഡ് എങ്ങനെ സുരക്ഷിതമായി അപ്ഡേറ്റ് ചെയ്യാമെന്ന് നോക്കാം

ആധാറിന്റെ പേരിലുള്ള തട്ടിപ്പുകൾ‌ക്ക് നേരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സർക്കാർ. UIDAI ആണ് ട്വിറ്റർ വഴി മുന്നറിയിപ്പുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. ആധാർ കാർഡ് അപ്ഡേറ്റിന്റെ പേരിൽ നിരവധി പേര് തട്ടിപ്പിന് ഇരയാകുന്നുണ്ട്. ആധാർ അപ്‌ഡേറ്റുകൾക്കായി ഇമെയിൽ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി യുഐഡിഎഐ ഒരിക്കലും ഐഡന്റിറ്റി പ്രൂഫ് ആവശ്യപ്പെടില്ല. സുരക്ഷിതമായ വഴിയിലൂടെ മാത്രം നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക. #myAadhaarPortaladhaar ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടോ ഇത്തരം സേവനങ്ങൾ ഉപയോ​ഗപ്പെടുത്തുക.

സുരക്ഷിതമായ വഴിയിലൂടെ മാത്രം നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക

നിരവധി ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയായതിനെ തുടർന്നാണ് യുഐഡിഎഐ ഇത്തരത്തിൽ ഒരു ട്വീറ്റ് പുറത്തുവിട്ടത്. ആധാർ കാർഡ് എന്നത് വളരെ സെൻസിറ്റീവ് ആയിട്ടുള്ള രേഖയാണെന്നും ആയതിനാൽ ഇത് കൈകാര്യം ചെയ്യുന്നതിൽ ഉപഭോക്താക്കൾ വളരെയധികം ശ്രദ്ധിക്കണം. നിയമാനുസൃതമായ അപ്‌ഡേറ്റുകൾക്കോ ​​ആശങ്കകൾക്കോ ​​​​ഉപയോക്താക്കൾ ഔദ്യോഗിക ഓൺലൈൻ പോർട്ടലിനെയോ അംഗീകൃത ആധാർ കേന്ദ്രങ്ങളേയോ ആശ്രയിക്കണം. വിരലടയാളം, ഐറിസ് സ്കാൻ, ബയോമെട്രിക് ഡാറ്റ തുടങ്ങി നിരവധി സെൻസിറ്റീവ് രേഖകൾ അടങ്ങിയതാണ് ആധാർ. ആധാർ വിശദാംശങ്ങൾ ലഭിക്കുന്ന തട്ടിപ്പുകാർക്ക് നിങ്ങളുടെ ഡാറ്റകൾ മുഴുവൻ ശേഖരിക്കാം. വിവിധ ആവശ്യങ്ങൾക്കായി പല രേഖകളുടെ കൂടെ അധാർ ലിങ്കും ചെയ്തിട്ടുണ്ടാകും ഇവയെല്ലാം തട്ടിപ്പുകാർക്ക് മുതലെടുക്കാൻ സാധിക്കുന്നതാണ്. വാട്സ്ആപ്പ് ടെലി​ഗ്രാം തുടങ്ങിയവയിൽ ആധാർ അപ്ഡേറ്റുമായി ബന്ധപ്പെട്ട ലിങ്കുകൾ പങ്കുവെക്കുന്നത് സർക്കാർ അല്ലെന്നും ഇതിന് പിന്നിൽ തട്ടിപ്പുകാരാണെന്നും ഇവർ കൂട്ടിച്ചേർത്തു. സർക്കാർ ഇത്തരം സേവനങ്ങൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റും അംഗീകൃത ആധാർ കേന്ദ്രങ്ങളും മാത്രമാണ് ഉപയോ​ഗിക്കു എന്നും ഇവർ പറയുന്നു.

നിങ്ങളുടെ ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം 

  • ആദ്യമായി ഔദ്യോ​ഗിക ആധാർ സെൽഫ് സർവ്വീസ് അപ്ഡേറ്റ് പോർട്ടൽ തുറക്കുക. 
  • ആധാറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറിൽ വരുന്ന ഒടിപി നമ്പർ നൽകി ലോ​ഗ് ഇൻ ചെയ്യുക
  • ഇതിന് ശേഷം നിങ്ങൾക്ക് തിരുത്താനുള്ള കാര്യങ്ങൾ തിരുത്തുക. 
  • അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. 
  • അപ്ഡേറ്റ് ചെയ്തതിന് ശേഷം റിവ്യൂ ചെയ്യനുള്ള ഓപ്ഷനും ഈ വെബ്സൈറ്റ് നൽകുക. 
  • വിവിരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇത് കൺഫോം ചെയ്യണം.
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ കാർഡ് ട്രാക്ക് ചെയ്യാനുള്ള 14 അക്ക യുആർഎൻ ലഭിക്കുന്നതാണ്. 
  • ഈ നമ്പർ ഉപയോ​ഗിച്ച് നിങ്ങളുടെ കാർഡ് നിങ്ങൾക്ക് ട്രാക്ക് ചെയ്യാവുന്നതാണ്.
  • ബയോമെട്രിക് പരിശോധന ആവശ്യമാണെങ്കിൽ ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കുക 
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ അപ്ഡേറ്റ് ചെയ്ത ആധാർ കാർഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. 

നിരവധി ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോൾ രാജ്യത്തെ വർദ്ധിച്ചു വരുകയാണ്. ഫിഷിം​ഗ് മെയിലുകൾ മെസേജുകൾ എന്നിവ വഴിയാണ് ഭൂരിഭാ​ഗം തട്ടിപ്പുകളും നടക്കുന്നത്. ആയതിനാൽ തന്നെ പരിചയമില്ലാത്ത ലിങ്കുകൾ മെയിലുകൾ സന്ദേശങ്ങൾ എന്നിവയിൽ നിന്ന് ഉപഭോക്താക്കൾ എല്ലാവരും ജാ​ഗ്രത പാലിക്കേണ്ടതാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo