ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2023 ആരംഭിച്ചു. നിങ്ങളുടെ ഡിടിഎച്ച് (DTH) കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഐപിഎൽ(IPL) മത്സരങ്ങൾ ഓൺലൈനിലോ ടിവിയിലോ കാണാൻ കഴിയും. ഐപിഎൽ(IPL) രണ്ട് മാസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് ടൂർണമെന്റാണ്. ക്രിക്കറ്റ് മത്സരങ്ങൾക്കുള്ളിലെ നിയമങ്ങൾ മാത്രമല്ല, ഐപിഎല്ലി(IPL)ന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും മാറിയിരിക്കുന്നു. നിങ്ങൾക്ക് ടിവിയിലും മൊബൈലിലും ഐപിഎൽ എവിടെ കാണാമെന്നതിനെക്കുറിച്ചുള്ള എല്ലാം താഴെ പറയുന്നു
IPL 2023 ഓൺലൈനായി കാണുന്നതിന് നിങ്ങൾ JioCinema ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഇത് Viacom18-ന്റെ ഉടമസ്ഥതയിലുള്ളതാണ്, ഇത് iOS, Android എന്നിവ വഴി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ജിയോസിനിമയിൽ ഐപിഎൽ (IPL) കാണുന്നതിന് ഉപയോക്താക്കൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും അവരുടെ ഫോൺ നമ്പർ വഴി ലോഗിൻ ചെയ്യുകയും വേണം. ജിയോ വരിക്കാർക്ക് മാത്രമല്ല എല്ലാവർക്കും ഇത് സൗജന്യമായി ലഭ്യമാണ്. OnePlus ടിവികളിൽ JioCinema ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കൾക്ക് സുഖമായി IPL കാണാനും കഴിയും.
ടിവിയിൽ സ്റ്റാർ സ്‌പോർട്‌സ് ഉപയോഗിച്ച് IPL കാണുന്നതിന് നിങ്ങൾക്ക് ഒരു സജീവ ഡിടിഎച്ച് അല്ലെങ്കിൽ കേബിൾ കണക്ഷൻ ആവശ്യമാണ്. ഇന്ത്യയിൽ വിരലിലെണ്ണാവുന്ന ഡിടിഎച്ച് ഓപ്പറേറ്റർമാർ മാത്രമേയുള്ളൂ. ടാറ്റ പ്ലേ(Tata Play), എയർടെൽ ഡിജിറ്റൽ ടിവി(Airtel Digital TV), ഡിഷ് ടിവി(Dish TV), ഡി2എച്ച് (D2h), സൺ ഡയറക്റ്റ്(Sun Direct), JioCinema എന്നിവയാണ് ഇവ. ഇവരെല്ലാം സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലേക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
അതിലൂടെ ഉപയോക്താക്കൾക്ക് ഐപിഎൽ 2023 കാണാൻ കഴിയും. ഓരോ ഡിടിഎച്ച് പ്ലാറ്റ്‌ഫോമിലും സ്റ്റാർ സ്‌പോർട്‌സ് ചാനലുകളുടെ ചാനൽ നമ്പർ വ്യത്യസ്തമായിരിക്കും. വിവിധ ഭാഷാ കമന്ററിയിൽ IPL കാണിക്കുന്ന ഒന്നിലധികം സ്റ്റാർ സ്‌പോർട്‌സ് ചാനലുകൾ ഉണ്ടെന്നത് ശ്രദ്ധിക്കുക.