ആധാർ കാർഡ് എങ്ങനെ മൊബൈലിൽ സൂക്ഷിക്കാം സെപ്റ്റംബർ 2018
ആധാർ കാർഡ് എങ്ങനെ നിങ്ങളുടെ മൊബൈലിൽ സൂക്ഷിക്കാം ?
ഇന്ത്യയിൽ വിവിധ ആവശ്യങ്ങൾക്കായി ആധാർ കാർഡ് നിർബന്ധമാണല്ലോ ഈ അവസരത്തിൽ ആധാർ കാർഡ് പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കാതെ മൊബൈലിൽ കൊണ്ട് നടക്കാനുള്ള ഒരു അവസരമൊരുക്കിയിരിക്കുകയാണ് UIDAI. ആധാർ കാർഡിന്റെ സോഫ്റ്റ്കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും എം ആധാർ എന്ന ആപ്പ് വഴിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
UIDAI പുറത്തിറക്കിയിരിക്കുന്ന എം ആധാർ (mAadhaar) എന്ന ആപ്പാണ് ആധാർ കാർഡിനെ മൊബൈലിൽ ഫോണിലാക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും അവസരമൊരുക്കുന്നത്.ഇത് വളരെ എളുപ്പമായ ഒരു ആപ്ലികേഷനുകൾ ആണ് .നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് .
ആൻഡ്രോയിഡ് 3.0 വേർഷൻ മുതലുളള ഫോണുകളിൽ ഈ ആപ്പ് ഉപയോഗിക്കാനാകും. ഇതിനായി പ്‌ളേസ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.നിങ്ങൾ എവിടെ പോയാലും ഇനി ആധാർ കാർഡ് കൊണ്ട് നടക്കേണ്ട ആവിശ്യം ഇല്ല .സോഫ്റ്റ് കോപ്പി ആവിശ്യമുള്ളടത്തു ഇത് ഉപയോഗിക്കാവുന്നതാണ് .
ഫിംഗർ പ്രിന്റ് സ്കാനർ ഉള്ള ഫോണുകളിൽ സെക്യൂരിറ്റി ലോഗിൻ സേവനത്തിനായി ആ രീതി പിന്തുടരാനാകും. അത്തരം സൗകര്യമില്ലാത്ത ഫോണുകളിൽ ആധാർ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പ്ലേ സ്റ്റോറുകളിൽ നിന്നും ഇത് നിങ്ങൾക്ക് ലഭിക്കുന്നതാണ് .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile