WhatsAppൽ കോളുകൾ റെക്കോഡ് ചെയ്യണമെങ്കിൽ എങ്ങനെ?

Updated on 16-Mar-2023
HIGHLIGHTS

വാട്സ്ആപ്പിൽ വോയ്‌സ് കോളുകൾ Record ചെയ്യുന്നതിനും സാധിക്കും

ഇത് എങ്ങനെയാണെന്ന് നോക്കൂ....

ഏറ്റവും ജനപ്രീയമായ മെസേജ് ആപ്ലിക്കേഷൻ ഏതാണെന്ന് ചോദിച്ചാൽ അത് നിസ്സംശയം പറയാം WhatsApp ആണെന്ന്. ഓഡീയോ- വീഡിയോ, വോയ്‌സ് കോളിങ്ങിനും വലിയ ഫയലുകൾ ഷെയർ ചെയ്യുന്നതിനുമെല്ലാം വാട്സ്ആപ്പ് വളരെ അനിവാര്യമാണ്.

വാട്സ്ആപ്പിലെ ഈ കിടിലൻ ഫീച്ചർ

എന്നാൽ വാട്സ്ആപ്പിലെ പല സംവിധാനങ്ങളും മെച്ചപ്പെട്ട നേട്ടങ്ങളും പലർക്കും അറിയില്ല. അതായത്, Android, iOS ഉപകരണങ്ങളിൽ WhatsApp വോയ്‌സ് കോളുകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഇത്തരത്തിൽ വോയ്‌സ് കോളുകൾ Record ചെയ്യുന്നതിന് മൂന്നാം കിട ആപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്, WhatsApp വോയ്‌സ് കോളുകൾ റെക്കോർഡ് ചെയ്യാനും അവ ഫോണിന്റെ ഇന്റേണൽ സ്റ്റോറേജിലേക്ക് ഫയലുകൾ ആക്കി സൂക്ഷിക്കാനും ഇത്തരം ആപ്പുകൾ ഉപയോഗിക്കാം.
'കോൾ റെക്കോർഡർ: ക്യൂബ് ACR – Call Recorder: Cube ACR' എന്ന ആപ്പ് ഇങ്ങനെ ഉപയോഗിക്കാവുന്ന ഒന്നാണ്. സ്ലാക്ക്, സൂം, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മറ്റ് ആപ്പുകളിൽ നിന്നുള്ള വോയിസ് കോളുകൾ റെക്കോർഡ് ചെയ്യാനും ഈ ആപ്പ് പ്രയോജനപ്പെടുത്താം. iOS ഉപയോക്താക്കൾക്ക്, വാട്സ്ആപ്പ് വോയ്‌സ് കോളുകൾ നേരിട്ട് റെക്കോർഡ് ചെയ്യുന്നത് സാധ്യമല്ല. എന്നാൽ ഒരു മാക്കും ക്വിക്‌ടൈം ആപ്ലിക്കേഷനും ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള മാർഗം.

Call Recorder: Cube ACR എങ്ങനെ ഉപയോഗിക്കാമെന്നും വാട്സ്ആപ്പ് കോളുകൾ എങ്ങനെ റെക്കോഡ് ചെയ്യാമെന്നും ചുവടെ വിശദീകരിക്കുന്നു.

  • Google Play Store തുറന്ന് "Call Recorder: Cube ACR" ആപ്പ് സെർച്ച് ചെയ്യുക. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്യുക
  • WhatsApp തുറന്ന് ഒരു കോൾ ചെയ്യുക അല്ലെങ്കിൽ ഏതെങ്കിലും കോൾ അറ്റൻഡ് ചെയ്യുക.
  • കോളിനിടയിൽ, നിങ്ങൾ ഒരു "ക്യൂബ് കോൾ" വിജറ്റ് കാണും. നിങ്ങൾക്ക് ഈ വിജറ്റ് ദൃശ്യമല്ലെങ്കിൽ, "ക്യൂബ് കോൾ" ആപ്പ് തുറന്ന് വോയ്‌സ് കോളായി "ഫോഴ്‌സ് VoIP കോൾ" തെരഞ്ഞെടുക്കുക.
  • ആപ്പ് വാട്ട്‌സ്ആപ്പ് വോയ്‌സ് കോൾ സ്വയമേവ റെക്കോർഡ് ചെയ്യുകയും നിങ്ങളുടെ ഫോണിന്റെ ഇന്റേണൽ മെമ്മറിയിലേക്ക് ഇത് ഫയലായി സേവ് ചെയ്യപ്പെടുകയും ചെയ്യും.

iPhoneൽ വാട്സ്ആപ്പ് വോയ്‌സ് കോളുകൾ എങ്ങനെ റെക്കോർഡ് ചെയ്യാം?

നിങ്ങളുടെ Mac-ൽ QuickTime ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ഇത് സൗജന്യമായി ലഭ്യമാണ്.
 

  • നിങ്ങളുടെ iPhone നിങ്ങളുടെ Mac-ലേക്ക് ബന്ധിപ്പിച്ച് QuickTime തുറക്കുക.
  • 'ഫയൽ' ഓപ്ഷനിലേക്ക് പോയി 'ന്യൂ ഓഡിയോ റെക്കോർഡിങ്' തെരഞ്ഞെടുക്കുക.
  • റെക്കോർഡിങ് ഉപകരണമായി നിങ്ങളുടെ iPhone തിരഞ്ഞെടുത്ത് QuickTime-ലെ റെക്കോർഡ് ബട്ടൺ ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ iPhone-ൽ, ഒരു WhatsApp കോൾ ചെയ്‌ത് ആഡ് യൂസർ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയെ വിളിക്കുക. വോയ്‌സ് കോൾ സ്വയമേവ റെക്കോർഡ് ചെയ്യപ്പെടും. റെക്കോർഡ് ചെയ്ത ഫയൽ നിങ്ങളുടെ Mac-ൽ സേവ് ആകുന്നതാണ്.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :