എങ്ങനെയാണു നിങ്ങളുടെ സിം പോർട്ട് ചെയ്യുന്നത് എന്ന് നോക്കാം
എങ്ങനെയാണു ഒരു നമ്പർ മറ്റൊരു കണക്ഷനിലേക്കു പോർട്ട് ചെയ്യുന്നത്
അതിന്നായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം
ഇപ്പോൾ ഒരു നമ്പറിൽ നിന്നും മറ്റൊരു നമ്പറിലേക്ക് പോർട്ട് ചെയ്യുവാൻ വളരെ എളുപ്പമാണ് .നിലവിൽ നിങ്ങൾക്ക് മറ്റൊരു നമ്പറിലേക്ക് പോർട്ട് ചെയ്യുന്നതിന് കുറച്ചു ഫോർമാലിറ്റീസ് മാത്രമാണുള്ളത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് ഒരു കണക്ഷൻ നമ്മൾ പോർട്ട് ചെയ്യുന്നതിന് മുൻപ് കുറഞ്ഞത് 90 ദിവസ്സം എങ്കിലും ആ കണക്ഷൻ നമ്മൾ ഉപയോഗിച്ചിരിക്കണം .
എന്നാൽ മാത്രമേ ആ കണക്ഷനിൽ നിന്നും മറ്റൊരു കണക്ഷനിലേക്കു നമുക്ക് മാറുവാൻ സാധിക്കുകയുള്ളു .അതുപോലെ തന്നെ അതിന്റെ MNP പ്രോസ്സസറുകൾ നോക്കുകയാണെങ്കിൽ നിങ്ങൾ ഒരു പ്രൂഫ് മാറുന്ന കണക്ഷനിലേക്കു കൊടുക്കേണ്ടതാണ്.അത് നിങ്ങളുടെ വാലിഡ് ആയിട്ടുള്ള ഏതെകിലും പ്രൂഫ് കൊടുത്താൽ മതിയാകും .ആധാർ കാർഡ് ,പാസ്സ് പോർട്ട് പോലെയുള്ള വാലിഡ് പ്രൂഫ് കൊടുത്താൽ മതിയാകും .
1. ആദ്യം തന്നെ പോർട്ടിങ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന നമ്പർ നിങ്ങൾ കുറഞ്ഞത് 90 ദിവസ്സം എങ്കിലും ഉപയോഗിക്കണം
2.അതിനു ശേഷം നിങ്ങളുടെ പോർട്ട് ചെയ്യേണ്ട നമ്പറിൽ നിന്നും SMS <PORT 10-digit Mobile Number>” 1900 എന്ന നമ്പറിലേക്ക് അയക്കുക
3.അയച്ചതിനു ശേഷം നിങ്ങളുടെ നമ്പറിലേക്ക് ഒരു കോഡ് എത്തുന്നതായിരിക്കും
4.ഈ കോഡിന് ഒരു നിശ്ചിത വാലിഡിറ്റിയും ഉണ്ടായിരിക്കുന്നതാണ്
5.അടുത്തതായി നിങ്ങൾക്ക് മാറേണ്ട നെറ്റ് വർക്കിലേക്കു കോൺടാക്റ്റ് ചെയ്യുക ,ശേഷം എക്സികുട്ടീവ് നിങ്ങളുടെ മറ്റു കാര്യങ്ങൾ നടത്തിത്തരുന്നതാണ്
6.അതിനു ശേഷം നിങ്ങൾക്ക് മാറേണ്ട പുതിയ സിം തരുന്നതായിരിക്കും
7.നിങ്ങളുടെ KYC പ്രൂഫ് എല്ലാം പരിശോധിച്ച് കഴിഞ്ഞതിനു ശേഷം നിങ്ങളുടെ സിം ഒരു നിശ്ചിത ദിവസത്തിനുള്ളിൽ ആക്ടിവേറ്റ് ആകുന്നതായിരിക്കും