വൈദ്യുതി ബിൽ അടയ്ക്കുന്നത് ഇപ്പോൾ വളരെ നിസ്സാരമാണ്. വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വന്നതോടെ വൈദ്യുതി ബിൽ അടയ്ക്കുന്നത് ഒരു ബുദ്ധിമുട്ടേയല്ല. അതേസമയം വീട്ടിലിരുന്ന് ഓൺലൈനിൽ പേയ്മെന്റ് ചെയ്യുമ്പോൾ മറ്റ് ജോലികളും എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഇന്നത്തെ കാലത്ത് ഓൺലൈൻ പേയ്‌മെന്റ് ട്രെൻഡ് വളരെയധികം വർധിച്ചതിന് കാരണം ഇതാണ്.
മധ്യപ്രദേശിൽ ഇപ്പോൾ വൈദ്യുതി ബിൽ അടയ്‌ക്കുന്നത് വളരെ എളുപ്പമാണ്. വളരെ ലളിതമായ നടപടികളിലൂടെയാണ് വൈദ്യുതി ബിൽ അടയ്‌ക്കേണ്ടത്. മറ്റൊരു ആപ്പിലേക്കും പോകാതെ വൈദ്യുതി വകുപ്പ് ഏറ്റവും സുരക്ഷിതവും എളുപ്പവും എന്ന് വിശേഷിപ്പിക്കുന്ന വാട്‌സ്ആപ്പി(Whatsapp)ൽ നേരിട്ട് ക്ലിക്ക് ചെയ്‌താൽ മിനിറ്റുകൾക്കകം തന്നെ വൈദ്യുതി ബിൽ അടയ്ക്കാനാകും എന്നാണ് ന്യൂസ് 24 ഓൺലൈൻ വ്യക്തമാക്കുന്നത്.
ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ അവിടത്തെ ജനങ്ങൾക്കിടയിൽ എത്തിക്കാനായിട്ടാണ് സെൻട്രൽ റീജിയൻ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിന് നിരവധി ഓപ്ഷനുകൾ ഉണ്ടെന്നും അതിൽ വാട്സ്ആപ്പ് പേയും ചേർത്തിട്ടുണ്ടെന്നും കമ്പനി ഉദ്യോഗസ്ഥർ പറയുന്നു.
വാട്‌സ്ആപ്പി(Whatsapp)ൽ ഓൺലൈൻ പേയ്‌മെന്റിന് പുതിയ പേ ഫീച്ചർ ലഭ്യമാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് ഇനി വൈദ്യുതി ബില്ലുകൾ അടക്കാനാകും. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോക്താവ് തന്റെ ബാങ്ക് അക്കൗണ്ട് വാട്‌സ്ആപ്പു (Whatsapp)മായി ലിങ്ക് ചെയ്യണം. അതിനുശേഷം നിങ്ങൾക്ക് കമ്പനിയുടെ ടോൾ ഫ്രീ നമ്പർ 07552551222 സേവ് ചെയ്യാനും വാട്സ്ആപ്പ് ചാറ്റ് വഴി വൈദ്യുതി ബിൽ അടയ്ക്കാനും കഴിയും.
സെൻട്രൽ ക്ഷേത്ര വിദ്യുത് വിത്രൻ കമ്പനിയുടെ 07552551222 എന്ന ടോൾ ഫ്രീ നമ്പർ സേവ് ചെയ്യുക.
വാട്സ്ആപ്പിൽ ഈ നമ്പറിന്റെ ചാറ്റ് ബോക്സ് തുറക്കുക
ഇവിടെ HI എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക
ഇതിനുശേഷം നിങ്ങൾക്ക് നിരവധി ഓപ്‌ഷനുകൾ കാണിക്കും
അതിലൊന്ന് ബിൽ കാണുക, പണം നൽകുക എന്ന ഓപ്‌ഷൻ ആയിരിക്കും
അതിൽ ക്ലിക്ക് ചെയ്‌ത് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് ബിൽ അടയ്ക്കാം